റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഏതു വൃക്കയും ഒ ഗ്രൂപ്പിലേക്ക് മാറ്റാനുള്ള സാങ്കേതികവിദ്യയുമായി ഗവേഷകര്‍

August 17, 2022 - 9:21 am

ലണ്ടന്‍: രക്ത ഗ്രൂപ്പിന്റെ പേരില്‍ അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കു കാത്തുനില്‍ക്കുന്നവര്‍ക്കു പ്രതീക്ഷ. ഏതു രക്തഗ്രൂപ്പിലുള്ളവരുടെയും വൃക്കകള്‍ ഒ ഗ്രൂപ്പിലേക്കു മാറ്റാനുള്ള സാങ്കേതികവിദ്യ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു.

ഇതുവരെ അവയവ മാറ്റ ശസ്ത്രക്രിയ വിജയമാകണമെങ്കില്‍ സ്വീകര്‍ത്താവിന്റെയും ദാതാവിന്റെയും രക്തഗ്രൂപ്പുകള്‍ ഒന്നാകണമായിരുന്നു. വൃക്കയ്ക്കുള്ളിലെ ബ്ലഡ്‌ ടൈപ്പ് മാര്‍ക്കേഴ്സിനെ പ്രത്യേക മാംസ്യം ഉപയോഗിച്ചു നീക്കം ചെയ്താണു ഒ ഗ്രൂപ്പിലേക്കു മാറ്റുന്നത്. വൃക്കകോശങ്ങളില്‍ പ്രത്യേക മാംസ്യം കടത്തിവിട്ടപ്പോള്‍ രക്തഗ്രൂപ്പുകള്‍ക്കു കാരണമായ ആന്റിജനുകള്‍ നീക്കം ചെയ്യപ്പെട്ടു. ഇതു പൂര്‍ണവളര്‍ച്ചയെത്തിയ വൃക്കകളില്‍ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നു ഗവേഷണ സംഘാംഗമായ സെറീന മിലാന്‍ പറഞ്ഞു. ബി രക്ത ഗ്രൂപ്പുള്ള വൃക്കയുടെ കോശങ്ങളെ മണിക്കൂറുകള്‍ക്കുള്ളില്‍ ഒ ഗ്രൂപ്പിലേക്കു മാറ്റാനായി. പ്രഫ. മൈക്ക് നിക്കോള്‍സന്റെ നേതൃത്വത്തിലുള്ള ഗവേഷണമാണ് വിജയത്തിലേക്കു നീങ്ങുന്നത്. വൃക്കകള്‍ക്കു പുറമേ മറ്റ് അവയവങ്ങളും രക്ത ഗ്രൂപ്പിന് അതീതമായി മാറ്റിവയ്ക്കാനുള്ള ഗവേഷണം പുരോഗമിക്കുയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *