തളിപ്പറമ്പ്: കണ്ണൂര്‍ പഴയ ബസറ്റാന്റ് പരിസരത്ത് യുവാവ് മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്‌തു. തളിപ്പറമ്പ് സ്വദേശിയായ യുവാവിനെ അതിക്രൂരമായി മര്‍ദ്ദിക്കുകയും മരണത്തിനിടയാക്കുകയും ചെയ്‌ത മാണിയൂര്‍ സ്വദേശി എം നൗഷാദിനെയാണ് (42) പാലക്കാട് ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ബിനുമോഹന്‍ അറസ്‌റ്റ് ചെയ്തത്. തളിപ്പറമ്പ് നാലാമത് നഗറില്‍ ക്വാര്‍ട്ടേഴ്‌സിനുളളില്‍ ഇസഹാക്കിനെ (35) ഉറക്കത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവമാണ് പിന്നീട് കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തുവന്നത്.
2022 ഓഗസ്‌റ്റ് 19ന് ഇസഹാക്കിനെ തളിപ്പറമ്പ് രാജരാജേശ്വരം ക്ഷേത്ര റോഡിനരുകില്‍ ബോധരഹിതനായി കിടക്കുന്നതാണ് നാട്ടുകാര്‍ കണ്ടത്. മദ്യപിച്ച കിടക്കുകയാണെന്നാണ് കരുതിയത്. തുടര്‍ന്ന് യുവാവിനെ വീട്ടില്‍ എത്തിക്കുകയും ചെയ്‌തു. പിറ്റേദിവസം രാവിലെ ബന്ധുക്കള്‍ വിളിച്ചപ്പോഴാണ് മരണപ്പെട്ടതായി മനസിലാക്കിയത്. യുവാവ് ഹൃദയാഘാതം മൂലം മരിച്ചതാണെന്നാണ് ബന്ധുക്കള്‍ കരുതിയത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് യുവാവിന്റെ തലക്ക് ക്ഷതമേറ്റതായും തലയോട്ടിക്കുളളില്‍ രക്തം കട്ടപിടിച്ചതായും കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ യുവാവിന്റെ ബന്ധുക്കള്‍ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു.