റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂ ഡല്‍ഹി : സ്വാതന്ത്ര്യ ദിനത്തോചനുബന്ധിച്ച പ്രഖ്യാപിച്ച രാഷ്ട്രപതിയുടെ പോലീസ്‌ മെഡലുകള്‍ക്ക്‌ കേരളത്തില്‍ നിന്നും 12 ഉദ്യോഗസ്ഥര്‍ അര്‍ഹരായി .10 പേര്‍ക്ക്‌ സ്‌തുത്യര്‍ഹ സേവനത്തിനുളള പുരസ്‌കാരവും രണ്ടുപേര്‍ക്ക്‌ വിശിഷ്ട സേവനത്തിനുളള പുരസ്‌കാരവുമാണ്‌ ലഭിച്ചത്‌.

എഡിജിപിയും വിലജിലന്‍സ്‌ ഡയറക്‌റുമായ മനോജ്‌ എബ്രാഹാം ,കൊച്ചി ക്രൈംബ്രാഞ്ച്‌ എസിപി ബിജി ജോര്‍ജ്‌ എന്നിവരാണ്‌ വിശിഷ്ട സേവനത്തിനുളള പോലീസ്‌ മെഡല്‍ നേടിയത്‌. കുര്യാക്കോസ്‌ വി.യു(ഡിവൈഎസ്‌പി കൊച്ചി), മുഹമ്മദ്‌ ആരിഫ്‌ പിഎ(എസ്‌പി ക്രള പോലീസ്‌ അക്കാദമി തൃശൂര്‍), സുബ്രമണ്യന്‍ ടി.കെ(ട്രെയിനിംഗ്‌ അസി. ഡയറക്ടര്‍ കേരള പോലീസ്‌ അക്കാദമി തൃശൂര്‍), സജീവന്‍ പി.സി(എസ്‌പി ആന്റി കറപ്‌ഷന്‍ ബ്യൂറോ നോര്‍ത്ത്‌ റേഞ്ച്‌ കോഴിക്കോട്‌ )സജീവ്‌ കെ.കെ (എസിപി ജില്ലാ ക്രൈം റിക്കാര്‍ഡ്‌ ബ്യൂറോ തൃശൂര്‍ സിറ്രി), അജയ്‌കുമാര്‍ വേലായുധന്‍ നായര്‍(ഡിവൈഎസ്‌പി വിജിലന്‍സ്‌ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം,തിരുവനന്തപുരം )ടിപി പ്രേമരാജന്‍(എസിപിസ്‌ബ്രാഞ്ച്‌ കണ്ണൂര്‍ സിറ്റി),അബ്ദുല്‍ റഹിം അലിക്കുഞ്ഞ്‌ (ഡിവൈഎസ്‌പി സ്‌പെഷ്യല്‍ ബ്രാഞ്ച്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സ്‌ തിരുവനന്തപുരം), രാജു കുഞ്ചന്‍വെളിക്കകത്ത(എസിപി തൃശൂര്‍ സിറ്റി),ഹരിപ്രസാദ്‌ എംകെ(ആംഡ്‌ പോലീസ്‌ ഇന്‍സ്‌പെക്ടര്‍ കോഴിക്കോട്‌) എന്നിവരാണ്‌ മെഡല്‍ നേടിയത്‌. ആകെ 1082 ഉദ്യോഗസ്ഥരാണ്‌ ഇത്തവണ പുരസ്‌കാരത്തിന്‌ അര്‍ഹരായത്‌. ഏറ്രവും കൂടുതല്‍ പേര്‍ സിആര്‍പിഎഫില്‍ നിന്നാണ്‌ .171 പേര്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *