പഴയന്നൂർ ഗ്രാമപഞ്ചായത്തും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി ഒരുക്കിയ വായ്പ – ലൈസൻസ് മേള പഴയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി കെ മുരളീധരൻ ഉത്ഘാടനം ചെയ്തു. ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ ആണ് ലക്ഷ്യമിടുന്നതന്ന് അദ്ദേഹം പറഞ്ഞു. 9 പേർക്ക് ലൈസൻസും 4 പേർക്ക് വ്യവസായ രജിസ്ട്രേഷനും മേളയുടെ ഭാഗമായി നൽകി. വൈസ് പ്രസിഡൻറ് രമ്യ ടീച്ചർ അധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി അംബിക, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ആശംസകൾ നേർന്നു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. കെ. ലത സ്വാഗതവും ബ്ലോക്ക് വ്യവസായ വികസന ഓഫിസർ സിന്ധു നന്ദിയും രേഖപ്പെടുത്തി.
