ബെയ്ജിങ്: കോവിഡിനു ശേഷം ചൈനയില്‍ പുതിയ വൈറസ് പടരുന്നു. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന ലാന്‍ഗ്യ ഹെനിപാ വൈറസ് ബാധ 35 പേര്‍ക്ക് സ്ഥിരീകരിച്ചു.കിഴക്കന്‍ ചൈനയിലെ ഹെനാന്‍, ഷാന്‍ഡോങ് എന്നിവിടങ്ങളിലാണ് നിലവില്‍ രോഗം കണ്ടെത്തിയിരിക്കുന്നത്.
ഈ മേഖലകളില്‍ കൂടുതല്‍ പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം. പനിബാധിച്ച രോഗികളുടെ സ്രവം പരിശോധിച്ചപ്പോഴാണു പുതിയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. പനി, ചുമ, ക്ഷീണം, വിശപ്പില്ലായ്മ, പേശീവേദന, ഛര്‍ദി തുടങ്ങിയവയാണ് പുതിയ ലാന്‍ഗ്യ വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങള്‍. മൃഗങ്ങളില്‍നിന്നാണ് ഇവര്‍ക്ക് വൈറസ് ബാധയുണ്ടായതെന്നാണു കരുതുന്നത്. മനുഷ്യരിലേക്ക് രോഗം പകരുമെന്നതിന് ഇതുവരെ തെളിവുകളൊന്നുമില്ല. ഇതുവരെ കണ്ടെത്തിയ ലാന്‍ഗ്യ കേസുകള്‍ മാരകമോ ഗുരുതരമോ അല്ലെന്നും അതിനാല്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും സിംഗപ്പുരിലെ ഡ്യൂക്ക്-എന്‍യുഎസ് മെഡിക്കല്‍ സ്കൂളിലെ ഗവേഷകരിലൊരാളായ വാങ് ലിന്‍ഫ പറഞ്ഞു.എന്നാല്‍, ജീവഹാനിക്ക് കാരണമായേക്കാവുന്ന നിപ വൈറസിന്റെ കുടുംബത്തില്‍പ്പെട്ടതായതിനാല്‍ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ലാന്‍ഗ്യ വൈറസിന് ചികിത്സയോ വാക്സിനോ ലഭ്യമല്ല.

