റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജാഗ്രത നിർദ്ദേശം; ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിൽ നിന്ന് കൂടുതൽ വെള്ളം തുറന്നു വിടും

August 8, 2022 - 10:59 am

ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ നിന്ന് 08/08/22 തിങ്കളാഴ്ച കൂടുതല്‍ വെള്ളം തുറന്ന് വിടും. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ പെയ്യാനും മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളമെത്താനുള്ള സാധ്യതയും പരിഗണിച്ചാണ് തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. സെക്കന്റില്‍ രണ്ട് ലക്ഷം ലിറ്റര്‍ വെള്ളം വരെ തുറന്ന് വിടാനാണ് റൂള്‍ കര്‍വ് കമ്മറ്റി അംഗീകാരം നല്‍കിയിരിക്കുന്നത്. എന്നാല്‍ പത്ത് മണിയോടെ ഒന്നരലക്ഷം വെള്ളം തുറന്ന് വിട്ടതിന് ശേഷം വേണമെങ്കില്‍ മാത്രമെ ഇത് രണ്ട് ലക്ഷമായി ഉയര്‍ത്തുകയുള്ളൂ. നിലവില്‍ ചെറുതോണിയില്‍ നിന്നും മൂന്ന് ഷട്ടറുകളിലൂടെ സെക്കന്റില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണ് തുറന്ന് വിടുന്നത്. ഈ ഷട്ടറുകള്‍ ഉയര്‍ത്തിയാകും അധിക ജലം തുറന്നുവിടുക. അണക്കെട്ടിലേക്ക് ഒഴുകി എത്തിയ വെള്ളത്തിന്റെയും വൈദ്യുതി ഉല്‍പ്പാദനത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്റെയും അളവ് പരിഗണിച്ചായിരിക്കും തുറന്ന് വിടുന്ന ജലത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

ചെറുതോണി, കുളമാവ് എന്നീ അണക്കെട്ടുകളോടൊപ്പം ഇടുക്കി ആര്‍ച്ച് ഡാമും കൂടി ചേര്‍ന്നതാണ് ഇടുക്കി ജലവൈദ്യുത പദ്ധതി. ഇവിടെ വെള്ളം നിറയുമ്പോള്‍ ചെറുതോണി ഡാമിന്റെ ഷട്ടറുകളാണ് തുറക്കുന്നത്. ഭൂകമ്പത്തെ ചെറുക്കുന്നതിനായുള്ള പ്രത്യേക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് പെരിയാറിന് കുറുകെ ഈ നിര്‍മ്മിച്ചിരിക്കുന്നത്.

ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയായിരിക്കും അധിക ജലം തുറന്ന് വിടുക. വേണ്ടിവന്നാല്‍ അദ്യ ഘട്ടത്തില്‍ 1,50,000 വും സ്ഥിതി നിരീക്ഷിച്ച ശേഷം രണ്ട് ലക്ഷവുമായിട്ടായിരിക്കും പരിധി ഉയര്‍ത്തുകയെന്ന് സര്‍ക്കാര്‍ അറിയിച്ചു. മുല്ലപ്പെരിയാറില്‍ നിന്ന് തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് 07/08/22 ഞായറാഴ്ച 3,230 ഘനയടിയായി വര്‍ധിപ്പിച്ചിരുന്നു.

ഇതിനിടെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ പെയ്യുന്നതിനാല്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. 2385.18 അടിയായി ജലനിരപ്പ് ഉയര്‍ന്നു. കൂടുതല്‍ വെള്ളം തുറന്ന് വിട്ടിട്ടും ജലനിരപ്പ് ഉയരുന്നതിനാലാണ് ഇടുക്കി അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്ന് വിടാന്‍ തീരുമാനിച്ചത്.

മുല്ലപ്പെരിയാര്‍ ഡാമിലും ജലനിരപ്പും ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്. 138.75 അടിയായി ആണ് ജല നിരപ്പ് ഉയര്‍ന്നത്. സെക്കന്റില്‍ 5,000 ഘനയടിയോളം വെള്ളം ഒഴുക്കി വിടുന്നുണ്ട്. ഇത് കൂടാതെ 08/08/22 തിങ്കളാഴ്ച പത്ത് മണി മുതല്‍ പുറത്ത് വിടുന്ന ജലത്തിന്റെ അളവ് കൂട്ടാനാണ് തീരുമാനം. എല്ലാ ഷട്ടറുകളും 60 സെന്റീ മീറ്ററാക്കി ഉയര്‍ത്തും.

പ്രദേശത്ത് കനത്ത മഴ പെയ്യാനും മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളമെത്താനുള്ള സാധ്യതയും പരിഗണിച്ചാണ് തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. അണക്കെട്ടിലേക്ക് ഒഴുകി എത്തിയ വെള്ളത്തിന്റെയും വൈദ്യുതി ഉല്‍പ്പാദനത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്റെയും അളവ് പരിഗണിച്ചാണ് തുറന്ന് വിടുന്ന ജലത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തത്.

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ നിലവില്‍ തുറന്നിരിക്കുന്ന 10 ഷട്ടറുകളില്‍ കൂടെ ഒഴുക്കുന്ന ജലത്തിന്റെ അളവ് കൂടാതെ എല്ലാ ഷട്ടറുകളും 08/08/22 തിങ്കളാഴ്ച 10 മണി മുതല്‍ അധികമായി 0.60 മീറ്റര്‍ വീതം ഉയര്‍ത്തി ആകെ 4957.00 ക്യുസെക്‌സ് ജലം പുറത്ത് വിടുമെന്ന് തമിഴ്‌നാട് സര്‍ക്കാറാണ് അറിയിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *