റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാസർകോട്: ചെറുവത്തൂരിൽ യുവതിയെ ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് കൊല്ലാൻ ശ്രമിച്ചു. കാര്യങ്കോട് സ്വദേശി വിനിഷ പൊള്ളലേറ്റ് ചികിത്സയിൽ. തീകൊളുത്താനുള്ള ശ്രമത്തിനിടെ ഭർത്താവ് പ്രദീപനും പൊള്ളലേറ്റു. ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. 2022 ജൂലൈ 30 ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കാര്യങ്കോട് സ്വദേശി വിനിഷയെ ആണ് ഭർത്താവ് പ്രദീപൻ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. യുവതി ജോലി ചെയ്യുന്ന ചെറുവത്തൂരിലെ മെഡിക്കൽ ഷോപ്പിലെത്തിയായിരുന്നു ആക്രമണം. യുവതിക്ക് കൈകാലുകൾക്കും മുഖത്തും പൊള്ളലേറ്റു.

തീകൊളുത്താനുള്ള ശ്രമത്തിനിടെ ഭർത്താവ് പ്രമോദിനും പൊള്ളലേറ്റിട്ടുണ്ട്. ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ട് എന്ന് ആരോപിച്ചാണ് ആക്രമണം. മെഡിക്കൽ ഷോപ്പിന് പുറകിലുള്ള വാതിൽ വഴി യുവതി പുറത്തേക്ക് ഓടിയതിനാലാണ് കൂടുതൽ തീപ്പൊള്ളലേൽക്കാതെ രക്ഷപ്പെട്ടത്. മെഡിക്കൽ ഷോപ്പിന് ഉള്ളിലേക്കും തീ പടർന്ന് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. മെഡിക്കൽ ഷോപ്പിൽ യുവതി മാത്രം ഉണ്ടായിരുന്ന സമയത്താണ് ആക്രമണം.

ഓട്ടോറിക്ഷ ഡ്രൈവറാണ് പ്രദീപൻ. കൃത്യത്തിന് ശേഷം തൻറെ ഓട്ടോയിൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നാട്ടുകാർ തടഞ്ഞ് വച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. 18 ശതമാനം പൊള്ളലേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ. യുവതിക്ക് പത്ത് ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ദമ്പതികൾക്ക് പത്ത്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന രണ്ട് പെൺമക്കളുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *