റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുക്രൈനില്‍ നിന്ന് തിരിച്ചെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് യോഗ്യതാ പരീക്ഷ എഴുതാന്‍ അനുമതി

July 29, 2022 - 9:28 pm

തിരുവനന്തപുരം: യുക്രൈനില്‍ നിന്ന് തിരിച്ചെത്തിയ അവസാന വര്‍ഷ മലയാളി വിദ്യാര്‍ഥികള്‍ക്ക് യോഗ്യതാ പരീക്ഷ എഴുതാന്‍ അനുമതി ലഭിച്ചു. കോഴ്സ് പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് ലഭിച്ച വിദ്യാര്‍ഥികള്‍ക്കാണ് അനുമതി. യുക്രൈനില്‍ നിന്ന് തിരിച്ചെത്തിയ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികളുടെ തുടര്‍പഠനവും പരീക്ഷയുമെല്ലാം അനിശ്ചിതത്വത്തിലായിരുന്നു. 3,379 കുട്ടികള്‍ കേരളത്തില്‍ തിരിച്ചെത്തിയെന്നാണ് ഓള്‍ കേരള യുക്രൈന്‍ മെഡിക്കല്‍ സ്റ്റുഡന്റ്സ് ആന്‍ഡ് പാരന്റ്സ് അസോസിയേഷന്റെ (എ കെ യു എം എസ് പി എ) കണക്ക്. ഇന്ത്യയിലുടനീളം 22,000 വിദ്യാര്‍ഥികളുണ്ട്. ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ മുതല്‍ കോഴ്സ് തീരാന്‍ മൂന്നുമാസം മാത്രം ബാക്കിയുള്ളവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *