ഉടുമ്പഞ്ചോല താലൂക്കിലെ സേനാപതി പഞ്ചായത്തിലെ അരുവിളംചാല്‍ (വാര്‍ഡ് 2) ഭിന്നശേഷി/ ഭിന്നശേഷി സഹകരണ സംഘം സംവരണ വിഭാഗത്തില്‍ റേഷന്‍കടയ്ക്ക് ലൈസന്‍സിയെ സ്ഥിരമായി നിയമിക്കുന്നതിന് പുന:വിജ്ഞാപനം ക്ഷണിച്ചു. ആഗസ്റ്റ് 20, മൂന്ന് മണിയ്ക്കകം മതിയായ രേഖകള്‍ സഹിതം പൂരിപ്പിച്ച അപേക്ഷ ജില്ലാ സപ്ലൈ ഓഫീസില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ ലഭ്യമാക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകര്‍പ്പും അനുബന്ധ വിവരങ്ങളും ജില്ലാ സപ്ലെ ഓഫീസിലും പൊതു വിതരണ വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റിലും ലഭിക്കും. ഫോണ്‍: 04862 232321.
അറിയിപ്പുകള്‍
ന

