റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജിയോയ്ക്ക് കഴിഞ്ഞ പാദത്തില്‍ 4,335 കോടിയുടെ ലാഭം

July 24, 2022 - 9:06 am

മുംബൈ: റിലയന്‍സ് ജിയോ ഇന്‍ഫോകോം 2022 ലെ രണ്ടാംപാദത്തില്‍ വന്‍ ലാഭത്തില്‍. ഏപ്രില്‍ ജൂണ്‍ പാദത്തില്‍ 4,335 കോടി രൂപയാണ് ജിയോ ലാഭം ഉണ്ടാക്കിയത്. മുന്‍ വര്‍ഷത്തിലെ ഈ പാദത്തില്‍ നേടിയ ലാഭത്തെക്കാള്‍ 24 ശതമാനം വര്‍ധനയാണ് ജിയോ ഉണ്ടാക്കിയത്.


ഡിസംബറില്‍ രാജ്യത്തെ ടെലികോം നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. ഇത് ജിയോയ്ക്ക് വലിയ നേട്ടമായി എന്നാണ് കണക്കുകള്‍ പറയുന്നത്. ഒരു ഉപയോക്താവില്‍നിന്നുള്ള പ്രതിമാസം നേടുന്ന ജിയോയുടെ ശരാശരി വരുമാനം 175.70 രൂപയാണ്. പ്രവര്‍ത്തന വരുമാനം കഴിഞ്ഞ പാദത്തില്‍ 21.5 ശതമാനം വര്‍ധനയോടെ 21,873 കോടി രൂപയിലെത്തി. 5ജി ലേലം നടക്കാനിരിക്കെ ജിയോ ഉണ്ടാക്കിയ നേട്ടം ശ്രദ്ധേയമാണ് എന്നാണ് ടെലികോം രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. ജൂണ്‍ പാദത്തില്‍ വരുമാനം 17,994 കോടി രൂപയില്‍ നിന്ന് 22 ശതമാനം ഉയര്‍ന്ന് 21,873 കോടി രൂപയായി. ഡിജിറ്റല്‍ സേവന പ്ലാറ്റ്ഫോമില്‍ ഉപഭോക്താക്കളുടെ ഇടപെടല്‍ മികച്ച നിലയിലാണ്. എല്ലാ ഇന്ത്യക്കാര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യത വര്‍ധിപ്പിക്കുന്നതിനായി ജിയോ പ്രവര്‍ത്തിക്കുന്നു, മൊബിലിറ്റിയിലും എഫ്ടിടിഎച്ച് വരിക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്ന മികച്ച ട്രെന്റ് സന്തുഷ്ടനാണെന്നും റിലയന്‍സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി ഈ അവസരത്തില്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ വയര്‍െലെന്‍ വിഭാഗത്തില്‍ 80 ശതമാനം വിപണി വിഹിതം ജിയോയ്ക്കുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *