റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോക അത്ലെറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം അന്നു റാണി ഫൈനലില്‍

July 21, 2022 - 12:11 pm

ഒറിഗണ്‍: ലോക അത്ലെറ്റിക്ക് ചാമ്പ്യന്‍ഷിപ്പിലെ വനിതാ ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍ താരം അന്നു റാണി ഫൈനലില്‍. 59.60 മീറ്റര്‍ ദൂരമെറിഞ്ഞാണ് അന്നു ഫൈനല്‍ യോഗ്യത നേടിയത്. ഇന്ത്യന്‍ സമയം ശനിയാഴ്ച രാവിലെയണ് ഫൈനല്‍.ഉത്തര്‍പ്രദേശ് സ്വദേശിയായ അന്നു ജാവലിന്‍ ത്രോയില്‍ ദേശീയ റെക്കോര്‍ഡിന് ഉടമയാണ്. ഹീറ്റ്സില്‍ അന്നുവിന്റെ ആദ്യ ശ്രമം ഫൗളായിരുന്നു. രണ്ടാം ശ്രമത്തില്‍ 55.35 മീറ്റര്‍ ദൂരം എറിഞ്ഞു. മൂന്നാം ശ്രമത്തിലാണ് അന്നു 59 മീറ്റര്‍ ദൂരമെറിഞ്ഞ് ഫൈനല്‍ യോഗ്യത നേടിയത്.

ഈ ഇനത്തില്‍ ഫൈനല്‍ യോഗ്യത നേടിയ 12 പേരില്‍ എട്ടാം സ്ഥാനത്ത് അന്നു. 63.82 മീറ്ററാണ് അന്നുവിന്റെ ഏറ്റവും കൂടിയ ദൂരം. അത് മറികന്ന് പുതിയ കുതിപ്പിന് തയ്യാറെടുക്കുകയാണ് അന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *