റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭാര്യയോട് മോശമായി പെരുമാറിയ എസ്.ഐക്കെതിരെ പരാതിയുമായി ഡി.ഐ.ജി

July 21, 2022 - 6:36 am

ആലപ്പുഴ: വാഹന പരിശോധനയ്ക്കിടെ എസ്.ഐ ഭാര്യയോട് മോശമായി പെരുമാറിയതായി ഡിഐജിയുടെ പരാതി.ആലപ്പുഴ നോർത്ത് എസ്ഐ മനോജിനെതിരെയാണ് ജയിൽ ഡി.ഐ.ജി എം.കെ.വിനോദ്‍കുമാർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

വാഹനം തടഞ്ഞു നിർത്തി രേഖകൾ ആവശ്യപ്പെട്ടെന്നും പിന്നീട് ഹാജരാക്കാം എന്ന് പറഞ്ഞപ്പോൾ എസ്ഐ തട്ടിക്കയറിയെന്നുമാണ് പരാതി. നാട്ടുകാർക്ക് മുന്നിൽ സ്ത്രീ എന്ന പരിഗണന നൽകാതെ മോശമായി പെരുമാറിയെന്നും എസ്‍പിക്ക് നൽകിയ പരാതിയിലുണ്ട്. അമ്മയ്ക്ക് മരുന്ന് വാങ്ങാൻ പോകുന്നതിനിടയിലാണ് സംഭവം. തന്നോട് ഫോണിൽ സംസാരിക്കാൻ ഭാര്യ ആവശ്യപ്പെട്ടെങ്കിലും എസ്.ഐ കൂട്ടാക്കിയില്ല എന്നും പരാതിയിൽ ബോധിപ്പിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *