റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം: കടയ്ക്കലിൽ മകളെ അക്രമിച്ച അച്ഛൻ പിടിയിൽ. കിളിമാനൂർ സ്വദേശി സതീശനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. 2022 ജൂലൈ 16 ശനിയാഴ്ച രാവിലെ ഏഴുമണിയോടെ കശുവണ്ടി ഫാക്ടറിയിലേക്ക് ജോലിക്കായി സ്കൂട്ടറിൽ എത്തിയ നാല് മാസം ഗർഭിണിയായ മകളെയാണ് സതീശൻ അക്രമിച്ചത്.

ഇയ്യക്കോട് ജംഗ്ഷന് സമീപം വാഹനം തടഞ്ഞു നിർത്തി യുവതിയെ വലിച്ചു താഴെയിടുകയും വയറ്റിൽ ചവിട്ടുകയും ചെയ്തു. കുതറിയോടിയ മകൾ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി. ഇവിടെ വച്ചും സതീശൻ അക്രമിച്ചു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പ്രതിയെ പിടിച്ചുവച്ചത്. ഇയാളെ കടക്കൽ പൊലീസെത്തി അറസ്റ്റ് ചെയ്തു.

കിളിമാനൂർ സ്റ്റേഷനിലും കടയ്ക്കൽ സ്റ്റേഷനിലുമായി രണ്ടു കൊലപാതക കേസുകളിൽ പ്രതിയാണ് സതീശൻ. ഇയാളുടെ മർദ്ദനം സഹിക്കാതെ ഭാര്യ വീട് വിട്ടിറങ്ങി പോയി. ഇതിന് കാരണം മകളാണെന്നാരോപിച്ചായിരുന്നു ആക്രമണം. പരിക്കേറ്റ യുവതിയെ കടയ്ക്കൽ താലുക്കാശുപത്രിതിൽ പ്രവേശിപ്പിച്ചു. വധശ്രമത്തിനാണ് സതീശനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *