റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭ്രാന്തിളകിയ തെരുവുനായ നിലമ്പൂരിൽ കടിച്ചുപരിക്കേൽപ്പിച്ചത് 12 പേരെ

July 5, 2022 - 5:36 am

മലപ്പുറം: നിലമ്പൂർ ടൗണിന്റെ വിവിധ ഭാഗങ്ങളിലായി 2022 ജൂലൈ 5 തിങ്കളാഴ്ച രാവിലെ മുതൽ തെരുവ് നായയുടെ കടിയേറ്റത് 12 പേർക്ക്. . നായയെ കണ്ടവർ പരിഭ്രാന്തരായി ചിതറിയോടുന്ന അവസ്ഥയായിരുന്നു നിലമ്പൂരിൽ . നിലമ്പൂർ ബസ് സ്റ്റാന്റ്, വീട്ടിക്കുത്ത് റോഡ് ജങ്ഷൻ, വീട്ടിക്കുത്ത് റോഡ്, എൽ ഐ സി റോഡ്, കല്ലേമ്പാടം, ചക്കാലക്കത്ത് ഭാഗങ്ങളിലാണ് നായയുടെ പരാക്രമണമുണ്ടായത്.

ചന്തക്കുന്ന് ചോവാലി കുഴിയിൽ മനു (32),വല്ലപ്പുഴ മൂരിക്കൽ നൂർജഹാൻ (38) വടക്കുംമ്പാടം കൊല്ലം വീട്ടിൽ അഖിൽ (19), പുൽവെട്ട പൂങ്ങോട് വർഷ (18), ഊർങ്ങാട്ടിരി കണ്ണംതൊടിക നൗഷാദ് (43), നിലമ്പൂർ കോവിലകത്തുമുറി യു ടി രാമചന്ദ്രൻ (63), വീട്ടിക്കുത്ത് മംഗള ഭവൻ കൃഷ്ണൻ (52) പെരിന്തൽമണ്ണ ജൂബിലി റോഡിലെ ക്കോട്ടുങ്ങൽ ഇസ്മായിൽ (64) ചന്തക്കുന്ന് വെള്ളിയംപാടം ശ്രീനിവാസൻ (52) കല്ലേമ്പാടം പടിക്കൽ പുത്തൻവീട് പ്രിൻസ് (10), പള്ളിക്കുന്നത്ത് സ്വദേശി ജെസി രാജു (49), ബംഗാൾ സ്വദേശി സൗരവ് വിശ്വാസ് (5) എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ഇവർക്ക് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ച് വാക്‌സിൻ നൽകി.

പരാക്രമം നടത്തിയ നായയെ പിടികൂടാൻ എമർജൻസി റസ്‌ക്യു ഫോഴ്‌സിന്റെ നേതൃത്വത്തിൽ 04/07/22 തിങ്കളാഴ്ച ഉച്ചമുതൽ ശ്രമം നടത്തിയെങ്കിലും വിജയിച്ചിട്ടില്ല. വിവിധ സ്ഥലങ്ങളിൽ നായയെ കണ്ടെങ്കിലും അക്രമാസക്തമായതിനാൽ പിടികൂടാൻ കഴിഞ്ഞില്ല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *