റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂരിൽ വീട്ടമ്മയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണവും, സ്വർണവും കവർന്നു

June 27, 2022 - 12:04 pm

കണ്ണൂർ: ചാലയിൽ വീട്ടമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മോഷണം. മനയത്തുമൂലയിലെ ജലാലുദ്ദീന്റെ വീട്ടിലാണ് മോഷണം നടന്നത്. ജലാലുദ്ദീന്റെ ഭാര്യ സൗദത്തിനെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് 1,80,000 രൂപയും, ഒരു പവൻ സ്വർണവും കവർന്നത്. 26/06/22 ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു മോഷണം.

വീടിന്റെ മുകളിലത്തെ നിലയിലെ ഡോർ തുറന്നാണ് പ്രതികൾ അകത്തുകയറിയത് എന്നാണ് വിവരം. താഴത്തെ നിലയിലെ മുറിയിൽ ഉറങ്ങുകയായിരുന്ന സൗദത്തിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷം രൂപയും, സ്വർണ്ണ വളയും മോഷണം പോയതായാണ് പരാതി. മുകളിലത്തെ മറ്റൊരു മുറിയിൽ സൂക്ഷിച്ചിരുന്ന 30,000 രൂപയും മോഷണം പോയി. മോഷണം നടക്കുമ്പോൾ സൗദത്തും രണ്ട് മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *