കൊല്‍ക്കത്തയിലെ ആശുപത്രിക്കെട്ടിടത്തില്‍ നിന്ന് ചാടിയ രോഗി മരിച്ചു

കൊല്‍ക്കത്ത: രക്ഷാപ്രവര്‍ത്തകര്‍ നോക്കിനില്‍ക്കെ കൊല്‍ക്കത്തയിലെ ആശുപത്രിക്കെട്ടിടത്തില്‍ നിന്ന് ചാടിയ രോഗി മരിച്ചു. കൊല്‍ക്കത്തയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ സയന്‍സസിന്റെ എട്ടാംനിലയില്‍ നിന്ന് വീണ സുധീര്‍ അധികാരിയാണു മരിച്ചത്.മനോനിലതെറ്റിയ അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് എട്ടാം നിലയില്‍ കയറി ഇരിപ്പുറപ്പിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ താഴെ ബെഡുകളും വലയും അടക്കം വിരിച്ച് തയാറെടുക്കുന്നതിനിടെയാണ് ഇയാള്‍ വീണത്. താഴേക്കു ചാടുകയായിരുന്നെന്നും ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നെന്നും പറയുന്നുണ്ട്. വീഴ്ചയില്‍ ജനാലത്തട്ടുകളില്‍ ഇടിച്ചു ഗുരുതരപരുക്കേറ്റ ഇയാള്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി വൈകി മരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →