റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദേശീയപാതയ്ക്ക് സ്ഥലമേറ്റെടുപ്പ്; കരട് പട്ടിക പ്രസിദ്ധീകരിച്ചു

June 16, 2022 - 9:16 pm

ആലപ്പുഴ: ദേശീയപാതയുടെ വികസനത്തിനായി ഏറ്റെടുത്ത ഭൂമിയില്‍ ഒന്നാമത്തെയും (തുറവൂര്‍ – പറവൂര്‍) മൂന്നാമത്തെയും (കൊറ്റുകുളങ്ങര – ഓച്ചിറ) റീച്ചില്‍ ഉള്‍പ്പെട്ട വാടകക്കാരായ കച്ചവടക്കാര്‍ക്കും വീടും സ്ഥലവും പൂര്‍ണ്ണമായും നഷ്ടപ്പെടുന്നവര്‍ക്കും ആര്‍ ആന്റ് ആര്‍ പാക്കേജ് പ്രകാരം  നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനുള്ള കരട് പട്ടിക പ്രസിദ്ധീകരിച്ചു. 

ചേര്‍ത്തല, ആലപ്പുഴ, ഹരിപ്പാട് സ്‌പെഷ്യല്‍ തഹസില്‍ദാര്‍മാരുടെ ഓഫീസുകളിലും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വില്ലേജ് ഓഫീസുകളിലും പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ട്.

നഷ്ടപരിഹാരത്തിനായി അപേക്ഷിച്ചവര്‍ കരട് പട്ടിക പരിശോധിച്ച് അതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. ജൂണ്‍ 23ന് ചേരുന്ന ജില്ലാതല റീഹാബിലിറ്റേഷന്‍ ആന്റ് റീസെറ്റില്‍മെന്റ് കമ്മറ്റിയുടെ  അംഗീകാരത്തോടെ അന്തിമ പട്ടിക തയ്യാറാക്കി നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിന് തുടര്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ .രേണു രാജ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *