റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പതിനഞ്ചാം നിയമസഭയിലെ കോൺഗ്രസ്സിന്റെ ആദ്യ വനിതാ അംഗം; ഉമ തോമസ് സത്യപ്രതിജ്ഞ ചെയ്തു

June 15, 2022 - 1:41 pm

തിരുവനന്തപുരം: തൃക്കാക്കര എംഎൽഎ ഐ ആയി ഉമ തോമസ് സത്യപ്രതിജ്ഞ ചെയ്തു.ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. പ്രതിപക്ഷനേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി ഉൾപ്പടെയുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.പതിനഞ്ചാം കേരള നിയമസഭയിലെ കോൺഗ്രസിൻറെ ഏക വനിത എംഎൽഎ കൂടിയാണ് ഉമാ തോമസ് . നിയമസഭാ സെക്രട്ടറി കവിത ഉണ്ണിത്താൻ ആണ് സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചത്.

15/06/22 ബുധനാഴ്ച രാവിലെ 11.30 ന് സ്പീക്കർ എം ബി രാജേഷിന്റെ ചേംബറിൽ ആയിരുന്നു സത്യപ്രതിജ്ഞ. എറണാകുളം ജില്ലയിൽ നിന്നുള്ള എംഎൽഎമാരും എത്തിയിരുന്നു. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ രേഖകളിൽ ഉമ തോമസ് ഒപ്പുവച്ചു. തുടർന്ന് സ്പീക്കറും, നേതാക്കളും ഉമതോമസ് എംഎൽഎ ക്ക് പൂച്ചെണ്ട് നൽകി ആശംസകൾ അറിയിച്ചു. 2022 ജൂൺ മാസം 27 മുതൽ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഉമ തോമസ് പങ്കെടുക്കും.

72767 വോട്ടുകൾ നേടിയാണ് ഉമാ തോമസ് തൃക്കാക്കരയിൽ നിന്നും വിജയം നേടിയത്. ഒരു മാസത്തോളം നീണ്ട വാശിയേറിയ പ്രചാരണമായിരുന്നു തൃക്കാക്കരയിൽ നടന്നത്. നിരവധി രാഷ്ട്രീയ ആരോപണങ്ങളിലൂടെ കടന്നു പോയ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു തൃക്കാക്കരയിൽ നടന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *