റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എംഡിഎംഎയുമായി യുവാക്കള്‍ പിടിയിലായി

June 15, 2022 - 8:10 am

ആലപ്പുഴ ; മണ്ണഞ്ചേരിയില്‍ 11 ഗ്രാം എംഡിഎംഎയുമായി ആറുയുവാക്കള്‍ പിടിയിലായി. മണ്ണഞ്ചേരി എട്ടുകണ്ടം കോളനി കണ്ണന്‍(മാട്ട കണ്ണന്‍-31), എറണാകുളം ചേരനല്ലൂര്‍ പീടിയേക്കല്‍ റോണി(30), വലിയവീട്‌ മുഹമ്മദ്‌ ഫൈസല്‍(47), മണ്ണഞ്ചേരി ആഷ്‌നാ മന്‍സിലില്‍ ആഷിക്‌ (30),പൊന്നാട്‌ ഫാസിയ മന്‍സിലില്‍ അഫ്‌സല്‍(32) ,മണ്ണഞ്ചേരി ചക്കാലവെളി മുഹമ്മദ്‌ സഫീദ്‌(സനൂജ്‌-35) എന്നിവരാണ്‌ പിടിയിലായത്‌. മണ്ണഞ്ചേരി പോലീസും ഡാന്‍സാഫ്‌ സംഘവും ചേര്‍ന്നാണ്‌ പ്രതികളെ പിടികൂടിയത്‌.

മണ്ണഞ്ചേരി ഐടിസി കോളനിക്കുസമീപം കുന്നിനകം ഭാഗത്തുനിന്നും ചെറുകിട വില്‍പ്പന ലക്ഷ്യം വച്ച്‌ മണ്ണഞ്ചേരി, ആലപ്പുഴ,പുന്നമട തുടങ്ങിയ സ്ഥലങ്ങളിലേക്ക്‌ കൊണ്ടുവന്ന എംഡിഎംഎയാണ്‌ പോലീസ്‌ പിടികൂടിയത്‌. എറണാകുളം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘത്തില്‍ നിന്നും നേരിട്ടുവാങ്ങി വില്‍ക്കാന്‍ കൊണ്ടുവന്നതാണെന്നും ഗ്രാമിന്‌ 2000മുതല്‍ അയ്യായിരം രൂപ വരെ വിലയ്‌ക്കാണ്‌ വില്‍പ്പന നടത്തുന്നതെന്നും ചോദ്യം ചെയ്യലില്‍ പ്രതികള്‍ പോലീസിനോട്‌ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *