റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി: അനില്‍ കാരക്കുളം രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘പോത്തും തല’ എന്ന ചിത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. ചാലക്കുടിയിലും പരിസരങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം നടന്നുവരുന്നത്.തികഞ്ഞ ഗ്രാമാന്തരീക്ഷത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം വാലപ്പന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷാജു വാലപ്പനാണ് നിർവ്വഹിച്ചിരിക്കുന്നത്.

സാഹചര്യങ്ങളാണ് ഏതൊരു വ്യക്തിയുടേയും ജീവിതത്തെ മാറ്റിമറിക്കുന്നത്’ എന്ന പ്രമേയമാണ് ചിത്രം പറയുന്നത്. ജീവിതത്തെ ഗൗരവമായി കാണാതെ ചീട്ടുകളിയിലും മദ്യപാനത്തിലുമായി കഴിയുന്ന, ആന്റണി എന്ന ചെറുപ്പക്കാരന്റെ ജീവിത കഥയാണ് ഈ ചിത്രം പറയുന്നത്. പാഷാണം ഷാജിയാണ് കേന്ദ്രകഥാപാത്രമായ ആന്റണിയെ അവതരിപ്പിക്കുന്നത്. പാഷാണം ഷാജി ഇതുവരെ കൈകാര്യം ചെയ്തിട്ടുള്ള നര്‍മ്മ കഥാപാത്രങ്ങളില്‍ നിന്നും വേറിട്ട്, തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ഇതിലെ ആന്റണി.

ഷാജു വാലപ്പന്‍ അവതരിപ്പിക്കുന്ന കച്ചവട രാഷ്ട്രീയക്കാരനായ സൈമണ്‍ പാപ്പാജി എന്ന അഭിനവ രാഷ്ടീയക്കാരന്റെ വേഷമാണ് ചിത്രത്തിലെ മറ്റൊരു ശ്രദ്ധേയമായ കഥാപാത്രം.എല്ലാവിധ വാണിജ്യ ഘടകങ്ങളും കോര്‍ത്തിണക്കി, ഒരു ക്ലീന്‍ എന്റര്‍ടൈനറായിട്ടാണ് അണിയറ പ്രവര്‍ത്തകര്‍ ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.

സംഗീതം- ഷമേജ് ശ്രീധര്‍, ഛായാഗ്രഹണം- അമ്ബാടി ശ്യാം, എഡിറ്റിംഗ് – ശ്രീരാഗ്. സി. രാജു, കലാ സംവിധാനം- രാധാകൃഷ്ണന്‍, സൂരജ്, മേക്കപ്പ് – ജയരാജന്‍ പൂപ്പത്തി,
വസ്ത്രാലങ്കാരം – സന്തോഷ് പാഴൂര്‍, ശാന്താറാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രസാദ് പവ്വര്‍, ഫോട്ടോ -പവിന്‍ തൃപ്രയാര്‍.സുനില്‍ സുഗത, ശിവജി ഗുരുവായൂര്‍, പ്രസാദ് മുഹമ്മ, നന്ദകിഷോര്‍, ജോസ് മാമ്ബുള്ളി, സണ്ണി നിലമ്ബൂര്‍, അഡ്വ.റോയ്, ഉണ്ണികൃഷ്ണന്‍ എം.എ, മനോജ് പുലരി, ഉണ്ണി. എസ്. നായര്‍, പെക്സണ്‍ അബോസ്, രജനീഷ് നീനാ കുറുപ്പ്, ഷിബിന റാണി, അഞ്ജനാ അപ്പുക്കുട്ടന്‍, മഞ്ജു സുഭാഷ്, സാഹിറ, അപര്‍ണ്ണ, മഞ്ജു എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *