ന്യൂ ഡൽഹി: എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി രൂപയുടെ മൂല്യം. ആദ്യമായി യുഎസ് ഡോളറിനെതിരെ 78 എന്ന നിലയിലേക്ക് രൂപയുടെ മൂല്യമിടിഞ്ഞു. ഇതോടെ എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് രൂപയുടെ മൂല്യം. കഴിഞ്ഞയാഴ്ച രൂപയുടെ മൂല്യത്തിൽ 21 പൈസയുടെ ഇടിവുണ്ടായി.
കറൻസി 10/06/22 വെള്ളിയാഴ്ച 77.84 എന്ന നിലയിൽ നിന്ന് 13/06/22 തിങ്കളാഴ്ച യുഎസ് ഡോളറിന് 30 പൈസ താഴ്ന്ന് 78.14 എന്ന നിലയിലാണ് .



