റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഐ.പി.എല്‍.സംപ്രേക്ഷണാവകാശത്തിനുള്ള ഇ- ലേലം പുരോഗമിക്കുന്നു.

June 13, 2022 - 12:19 pm

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ട്വന്റി20 ക്രിക്കറ്റിന്റെ വരും സീസണുകളിലെ സംപ്രേക്ഷണാവകാശത്തിനുള്ള ഇ- ലേലം പുരോഗമിക്കുന്നു. 12/06/22 ഞായറാഴ്ച രാവിലെയാണ് ഇ- ലേലത്തിനു തുടക്കമായത്. വൈകിട്ട് ആറു മണിയോടെ അവസാനിച്ചു. 13/06/22 തിങ്കളാഴ്ച രാവിലെ ലേലം പുനരാരംഭിക്കും.

ഐ.പി.എല്‍. മത്സരങ്ങളുടെ സംപ്രേക്ഷണത്തിനായി മോഹവിലയാണു വന്‍കിട കമ്പനികള്‍ വാഗ്ദാനം ചെയ്തത്. ആദ്യദിന ലേലം കഴിഞ്ഞപ്പോള്‍ തന്നെ ലേലത്തുക 43,050 കോടി രൂപയിലെത്തി. 15-ാം സീസണ്‍ വരെ പാക്കേജ് അനുസരിച്ച് ബി.സി.സി.ഐക്കു ലഭിച്ചിരുന്നത് 23,370 കോടി (പാക്കേജ് എ) രൂപയായിരുന്നു. ഇതാണ് ഇരട്ടിയോളമായത്. ഡിജിറ്റല്‍ അവകാശത്തിനായി (പാക്കേജ് ബി) നേരത്തേ ലഭിച്ചതാവട്ടെ 19,700 കോടി രൂപയുമായിരുന്നു (ഒരു കളിക്ക് 48.04 കോടി). ഒരു മത്സരത്തിനു ഡിസ്‌നി സ്റ്റാര്‍ നല്‍കിയത് 57 കോടി രൂപയായിരുന്നു. ഇതു 100 കോടിയും കടന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിനെ ഐ.പി.എല്‍. കടത്തിവെട്ടി. ലേലം രണ്ടാം ദിവസം കൂടുതല്‍ മുറുകാനിരിക്കെ മൂല്യത്തിന്റെ കാര്യത്തില്‍ ഒന്നാമതെത്താന്‍ സാധ്യത കൂടുതലാണ്. ഇന്ത്യന്‍ ഉപ ഭൂഖണ്ഡത്തിലെ സംപ്രേക്ഷണ അവകാശത്തിനു വേണ്ടി ത്രികോണ മത്സരമാണ്. ഡിസ്‌നി സ്റ്റാറാറിനൊപ്പം സോണി നെറ്റ്വര്‍ക്ക്, റിലയന്‍സ് വയാകോം 18 എന്നിവര്‍ തമ്മിലാണു പോര്. സീ ഗ്രൂപ്പ് ഡിജിറ്റല്‍ സംപ്രേക്ഷണ അവകാശത്തിനായി മാത്രമേ രംഗത്തുള്ളൂ. ഡിസ്‌നി ഹോട്ട്സ്റ്റാര്‍, റിലയന്‍സ് വയാകോം 18 എന്നിവരാണ് മത്സരിക്കുന്നത്. ഡിജിറ്റല്‍ റൈറ്റ്‌സിന് 19,000 കോടിയും ബ്രോഡ്കാസ്റ്റ് റൈറ്റ്‌സിനു 23,000 കോടിയുമാണ് അടിസ്ഥാന വില നിശ്ചയിച്ചിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *