റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഞാന്‍ ശരിക്കും ഇതിന് അര്‍ഹനാണോ? ആര്യന്‍ ഖാനെ കുറിച്ച് വെളിപ്പെടുത്തല്‍

June 12, 2022 - 12:46 pm

മുംബൈ: ആഡംബരക്കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്‍ മാനസികമായി തളര്‍ന്നിരുന്നതായി നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലും പ്രത്യേക അന്വേഷണസംഘത്തലവനുമായ സഞ്ജയ് സിങ്.അറസ്റ്റിലായതിനുശേഷം ചോദ്യംചെയ്യലിനെത്തിയപ്പോള്‍ താന്‍ ഇത് അര്‍ഹിച്ചിരുന്നോയെന്ന ചോദ്യമാണ് ആര്യന്‍ ഉയര്‍ത്തിയതെന്നും സിങ് വെളിപ്പെടുത്തി. തുറന്ന മനസോടെയാണു താന്‍ ആര്യന്‍ ഖാന്റെ അടുത്തേക്കു ചെന്നത്.എന്നാല്‍, സാര്‍ നിങ്ങള്‍ എന്നെ ഒരു രാജ്യാന്തര മയക്കുമരുന്നു കടത്തുകാരനായി ചിത്രീകരിച്ചു.ഞാന്‍ മയക്കുമരുന്ന് കടത്തിനു സാമ്പത്തിക സഹായം നല്‍കുന്നു അല്ലേ, ഈ ആരോപണങ്ങള്‍ അസംബന്ധമാണോ?- 24 വയസുകാരനായ ആര്യന്‍ തന്നോട് ചോദിച്ചത് ഇതാണ്. എന്റെ പക്കല്‍നിന്നു മയക്കുമരുന്നു കണ്ടെത്തിയില്ല, എന്നിട്ടും അവര്‍ എന്നെ അറസ്റ്റ് ചെയ്തു.

നിങ്ങള്‍ എന്നോട് വലിയ തെറ്റ് ചെയ്യുകയും എന്റെ സല്‍പ്പേര് നശിപ്പിക്കുകയും ചെയ്തു. എന്തുകൊണ്ടാണ് ഇത്രയും ആഴ്ച ഞാന്‍ ജയിലില്‍ കിടന്നത്.” യഥാര്‍ഥത്തില്‍ താന്‍ ഇതിന് അര്‍ഹനാണോയെന്നും ആര്യന്‍ തന്നോടു ചോദിച്ചതായി സഞ്ജയ് സിങ് പറഞ്ഞു. പിന്നീട് ആര്യന്റെ പിതാവ് ഷാരൂഖ് ഖാനെ കണ്ടപ്പോള്‍, മകന്റെ മാനസികാരോഗ്യത്തില്‍ തനിക്ക് ആശങ്കയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞതെന്നും സഞ്ജയ് സിങ് അഭിമുഖത്തില്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *