കണ്ണൂര്‍: ട്രെയിനില്‍ മദ്യപിച്ച് സഹയാത്രികരോട് മോശമായി പെരുമാറിയ യാത്രക്കാരനെ ശാരീരികമായി കൈകാര്യം ചെയ്‌ത എസ്‌ഐയുടെ രീതി തെറ്റെന്ന് കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി. കേസില്‍ മനുഷ്യവകാശ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് പോലീസ് മേധാവിയുടെ വിശദീകരണം. എന്നാല്‍ പോലീസുകാരന്റെ ഉദ്ദേശ ശുദ്ധിയില്‍ തെറ്റില്ലെന്നും ഇയാളെ ട്രെയിനില്‍ നിന്നും പുറത്താക്കിയ നടപടി നിയമപരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2022 ജനുവരി 3 നാണ് കേസിനാസ്‌പദമായ സംഭവം. കണ്ണൂര്‍ എക്‌സ്‌പ്രസില്‍ യാത്ര ചെയ്‌തയാളെ എസ്‌ഐ ശാരീരികമായി കൈകാര്യം ചെയ്യുന്ന ദൃശ്യങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ അംഗം കെ.ബൈജുനാഥ് സ്വമേധയാ രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് നടപടി. പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിവല്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസ് തീര്‍പ്പാക്കി.



