അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

അനെര്‍ട്ട് തൊഴില്‍ മേള മെയ് 29 ന്

May 26, 2022 - 3:18 pm

സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള പരിശീലനം നേടിയ ഇലക്ട്രിഷ്യന്‍മാര്‍ക്ക് തൊഴില്‍ മേളയുമായി അനെര്‍ട്ട്. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള അനെര്‍ട്ടിന്റെ പരിശീലനം നേടിയ ഇലക്ട്രീഷ്യന്മാര്‍ക്കാണ് തൊഴില്‍ മേള സംഘടിപ്പിക്കുന്നത്. മെയ് 29 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ 5 മണി വരെ കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ. പോളി ടെക്നിക് കോളേജിലാണ് മേള നടക്കുക. സൗരോര്‍ജ്ജ മേഖലയിലെ പ്രമുഖ കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. അനെര്‍ട്ട് പരിശീലനം ലഭിച്ച് മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ ചെയ്യാന്‍ പറ്റാത്തവര്‍ക്കും സ്‌പോട് രജിസ്‌ട്രേഷന്‍ വഴി മേളയില്‍ പങ്കെടുക്കാം. തിരുവനന്തപുരം മുതല്‍ എറണാകുളം ജില്ലാ വരെയുള്ള ഇലക്ട്രിഷന്‍മാര്‍ക്കുള്ള തൊഴില്‍ മേള തിരുവനന്തപുരത്ത് വിജയകരമായി നടത്തിയിരുന്നു. ഇതിന്റെ രണ്ടാം ഘട്ടമായാണ് ഇപ്പോള്‍ കോഴിക്കോട് മേള സംഘടിപ്പിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *