മലയാള സിനിമയിലെ എല്ലാ മുന്‍നിര താരങ്ങളും മത്സരിക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ പ്രഖ്യാപനം മെയ് 27 വൈകിട്ട് 5 ന് മന്ത്രി സജി ചെറിയാന് നിര്‍വഹിക്കും. മമ്മൂട്ടി, മകന് ദുല്‍ഖര്‍ സല്മാന്, മോഹന്‍ലാല്‍, മകന് പ്രണവ് എന്നിവരുടെ ചിത്രങ്ങള്‍ പരസ്പരം മത്സരിക്കുന്നു എന്നതാണ് ഇത്തവണത്തെ അവാര്‍ഡ് പ്രഖ്യാപനത്തിലെ വലിയ പ്രത്യേകത. സമീപ കാലത്തെങ്ങും ഇത്രയും താര ചിത്രങ്ങള്‍ അവാര്‍ഡിന് അണിനിരന്നിട്ടില്ല.
ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട്, ഗുരു സോമസുന്ദരം തുടങ്ങിയവരും രംഗത്തുണ്ട്.
പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്, ദിലീപ്, ബിജു മേനോന്, ഫഹദ് ഫാസില്‍, ടൊവിനോ തോമസ്, ജോജു ജോര്‍ജ്, ചെമ്ബന്‍ വിനോദ്, ആസിഫ് അലി, നിവിന്‍ പോളി, സൗബിന് ഷാഹിര്‍, സണ്ണി വെയ്ന്‍, അനൂപ് മേനോന്, ഉണ്ണി മുകുന്ദന് തുടങ്ങിയവരുടെ ചിത്രങ്ങളും അവര്‍ഡിനായി മത്സരിക്കുന്നുണ്ട്.
മഞ്ജു വാര്യര്‍, പാര്‍വതി തിരുവോത്ത്, കല്യാണി പ്രിയദര്ശന്, നിമിഷ സജയന്, അന്ന ബെന്‍, രജീഷ വിജയന്, ദര്‍ശന രാജേന്ദ്രന്, ഐശ്വര്യലക്ഷ്മി, ഉര്‍വശി, സുരഭി, ഗ്രേസ് ആന്റണി, നമിത പ്രമോദ്, മീന, മംമ്ത മോഹന്‍ദാസ്, മഞ്ജു പിള്ള, ലെന, സാനിയ ഇയപ്പന്‍, ദിവ്യ പിള്ള, അഞ്ജു കുര്യന്, ദിവ്യ എം.നായര്‍, വിന്‍സി അലോഷ്യസ്, ഡയാന തുടങ്ങിയവരാണ് മികച്ച നടിക്കുള്ള മത്സരത്തിനുള്ളത്.
വണ്‍, ദ പ്രീസ്റ്റ് എന്നിവയാണ് മമ്മൂട്ടിയുടെ മത്സര ചിത്രങ്ങള്‍. ദൃശ്യം-2 ആണ് മോഹന്‍ലാല്‍ ചിത്രം. നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത കാവല്‍ എന്ന ചിത്രത്തിലൂടെ സുരേഷ് ഗോപിയും മത്സര രംഗത്തുണ്ട്. റിലീസ് ചെയ്തത് മുതല്‍ ഏറെ ശ്രദ്ധനേടിയ റോജിന്‍ തോമസ് സംവിധാനം ചെയ്ത ‘ഹോം’, വിനീത് ശ്രീനിവാസന്റെ ‘ഹൃദയം’ എന്നിവ മത്സരരംഗത്തുണ്ട്. ‘നിഷിദ്ധോ’,’ആണ്’, ‘ഖെദ്ദ’, ‘അവനോവിലോന’, ‘ദ് പോര്‍ട്രെയ്റ്റ്സ് ‘ എന്നിവ മികച്ച സിനിമയ്ക്കുള്ള മത്സരത്തിനുണ്ട്.
ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സ ചെയര്‍മാനായ അന്തിമ ജൂറി ചിത്രങ്ങളെല്ലാം കണ്ട് വിലയിരുത്തി. മത്സരത്തിനെത്തിയ 142 സിനിമകള്‍ 2 പ്രാഥമിക ജൂറികള്‍ കണ്ട ശേഷം മികച്ച 40-45 ചിത്രങ്ങള്‍ അന്തിമ ജൂറിക്കു വിലയിരുത്താന്‍ വിടുകയായിരുന്നു. ചില ചിത്രങ്ങള്‍ അവര്‍ പ്രത്യേകം വിളിച്ചു വരുത്തി കണ്ടു.

