ശ്രീലങ്ക അടിയന്തരാവസ്ഥ പിന്‍വലിച്ചു

കൊളംബോ: കലാപകലുഷിതമായ ശ്രീലങ്കയില്‍ പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചു. സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ട സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ലക്ഷ്യമിട്ട് രണ്ടാഴ്ച മുമ്പാണു സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കഴിഞ്ഞ ആറിന് അര്‍ധരാത്രി നിലവില്‍വന്ന അടിയന്തരാവസ്ഥ വെള്ളിയാഴ്ച അര്‍ധരാത്രിയോടെ പിന്‍വലിക്കുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പുതിയ മന്ത്രിസഭ രൂപീകരിച്ചശേഷം ദ്വീപുരാഷ്ട്രത്തിലെ സംഘര്‍ഷസ്ഥിതിയില്‍ അയവുവന്ന സാഹചര്യത്തിലാണു നടപടി.ഭരണതലത്തില്‍ നിര്‍ണായക സ്വാധീനമുള്ള രാജപക്സെ കുടുംബത്തിന്റെ അനധികൃത കൈകടത്തലാണു രാജ്യത്തിന്റെ ധനസ്ഥിതി ദുര്‍ബലമാക്കിയതെന്നാരോപിച്ച് പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ ജനം തെരുവിലിറങ്ങിയതോടെയാണ് ശ്രീലങ്ക പ്രക്ഷോഭഭരിതമായത്. ഏറ്റുമുട്ടലുകളില്‍ ഒന്‍പതുപേര്‍ കൊല്ലപ്പെടുകയും ഇരുനൂറോളം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Share
അഭിപ്രായം എഴുതാം