റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാന്‍ വേദിയില്‍ നഗ്നയായി സ്ത്രീയുടെ പ്രതിഷേധം

May 22, 2022 - 11:01 pm

കാന്‍സ്: യുക്രൈന്‍ യുദ്ധത്തില്‍ സ്ത്രീകള്‍ക്കെതിരേ റഷ്യന്‍ സൈനികര്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരേ കാന്‍ ചലച്ചിത്രോത്സവവേദിയില്‍ നഗ്‌നയായി പ്രതിഷേധിച്ച് വനിതയുടെ പ്രതിഷേധം. ദേഹം മുഴുവന്‍ യുക്രൈന്‍ പതാകയുടെ നിറം പൂശി ”ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് അവസാനിപ്പിക്കൂ” എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധം. ചുവപ്പുകറയുള്ള അടിവസ്ത്രവും ധരിച്ച് ഫോട്ടോഗ്രാഫര്‍മാര്‍ക്കുമുന്നില്‍ പ്രതിഷേധിച്ച സ്ത്രീയെ സുരക്ഷാജീവനക്കാര്‍ ചേര്‍ന്നു നീക്കുകയായിരുന്നു. ജോര്‍ജ് മില്ലറിന്റെ ”ത്രീ തൗന്‍സന്‍ഡ് ഇയേഴ്സ് ഓഫ് ലോങ്ങിങ്” എന്ന സിനിമയുടെ പ്രീമിയര്‍ പ്രദര്‍ശനത്തിനെത്തിയ ടില്‍ഡ സ്വിന്റണും ഇദ്രിസ് എല്‍ബയുമടക്കമുള്ള വിഖ്യാത അതിഥികളുടെ കാന്‍ പരേഡിനിടെയായിരുന്നു പ്രതിഷേധം.

റഷ്യന്‍ സേന മുമ്പ് അധിനിവേശം നടത്തിയ യുക്രൈന്‍ പ്രദേശങ്ങളില്‍ ചെറിയ കുട്ടികളടക്കം ഇരകളായ നൂറുകണക്കിന് ബലാത്സംഗക്കേസുകളുടെ റിപ്പോര്‍ട്ട് അന്വേഷകര്‍ക്ക് കിട്ടിയിരുന്നുവെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു. കാന്‍ ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങളില്‍ വീഡിയോ സന്ദേശത്തിലൂടെ പ്രത്യക്ഷപ്പെട്ട സെലന്‍സ്‌കി തന്റെ രാജ്യത്തെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കാന്‍ ചലച്ചിത്രമേളയില്‍ ഇക്കുറി യുദ്ധം ഒരു പ്രധാന തീം കൂടിയാണ്. യുക്രൈനില്‍ കഴിഞ്ഞമാസം റഷ്യന്‍ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി കരുതുന്ന ലിത്വാനിയന്‍ സംവിധായകന്‍ മാന്റാട് വെഡാരവിക്കസിന്റെ മരിയുപോള്‍-2 എന്ന ഡോക്യൂമെന്ററിയുടെ പ്രത്യേകപ്രദര്‍ശനം വ്യാഴാഴ്ച നടന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *