ലൈംഗിക പീഡനക്കേസിലെ പ്രതി വിജയ് ബാബു ജോർജിയയിലേക്ക് കടന്നതായി വിവരം

കൊച്ചി: ലൈംഗിക പീഡനക്കേസിൽ പ്രതിയായ നടനും നിർമാതാവുമായ വിജയ് ബാബു ജോർജിയയിലേക്ക് കടന്നതായി വിവരം. കഴിഞ്ഞദിവസം ഇയാൾ ദുബായിൽ നിന്ന് കടന്നുകളഞ്ഞെന്നാണ് പോലീസ് അറിയിച്ചത്. പാസ്പോർട്ട് റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് വിജയ് ബാബു ജോർജിയയിലേക്ക് രക്ഷപ്പെട്ടത്. കുറ്റവാളികളെ കൈമാറാൻ ഇന്ത്യയുമായി കരാർ രാജ്യമാണ് ജോർജിയ.

കഴിഞ്ഞ ദിവസം പോലീസിന് മുന്നിൽ ഹാജരാകുമെന്ന് വിജയ് ബാബു നേരത്തേ അയച്ച മെയിലിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ അതിൽ വീഴ്ചവരുത്തിയതിനാൽ വിദേശകാര്യമന്ത്രാലയം പാസ്പോർട്ട് റദ്ദാക്കി. കൊച്ചി സിറ്റി പോലീസ് കേന്ദ്രത്തിന് നൽകിയ അപേക്ഷയെത്തുടർന്നായിരുന്നു ഈ നടപടി.പാസ്പോർട്ട് റദ്ദായതോടെ അതോടൊപ്പമുള്ള വിസയും റദ്ദാകുമെന്ന് സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു വ്യക്തമാക്കിയിരുന്നു. നടി പരാതി നൽകിയതിന് പിന്നാലെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്.

Share
അഭിപ്രായം എഴുതാം