റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലൈഫ് മിഷന്‍: ജില്ലയില്‍ 504 കുടുംബങ്ങള്‍ക്ക് വീടുനല്‍കി

May 17, 2022 - 8:36 pm

പത്തനംതിട്ട ജില്ലയില്‍ 504 കുടുംബങ്ങള്‍ക്ക് ഇന്ന് ഭവനമെന്ന സ്വപ്‌നം പൂവണിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഈ സര്‍ക്കാരിന്റെ രണ്ടാം നൂറു ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയ വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഐമാലി ഈസ്റ്റ് മൂന്നാം വാര്‍ഡിലെ സുരേഷ് കുമാറിന്റെ വീട് നാട മുറിച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആറന്മുള മണ്ഡലത്തില്‍ 166 കുടുംബങ്ങള്‍ക്കാണ് വീടുകളുടെ താക്കോല്‍ നല്‍കിയത്.

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള രണ്ടാം നൂറ് ദിനപരിപാടിയില്‍ ഉള്‍പ്പെടുത്തിയ 20,808 പ്രഖ്യാപനമാണ് ഇന്ന് സംസ്ഥാനത്തു നടക്കുന്നത്. സ്വന്തമായി ഒരു വീട് ഉണ്ടാകുക എന്നത് മനുഷ്യര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാപദ്ധതിയായ ‘ലൈഫ് മിഷന്‍’ വഴി കേരളത്തില്‍ പാര്‍പ്പിടമില്ലാത്ത ലക്ഷക്കണക്കിന് കുടുംബങ്ങര്‍ക്കാണ് സ്വപ്‌നസാക്ഷാത്കാരം ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോണ്‍സണ്‍ വിളവിനാല്‍, പഞ്ചായത്ത് അംഗം കെ.സി. അജയന്‍, ഓമല്ലൂര്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആതിര അര്‍ജുന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *