റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തി ബുള്‍ഡോസറുകള്‍. പോലീസ്, അര്‍ധെസെനിക വിഭാഗങ്ങളുടെ കനത്ത സുരക്ഷയില്‍ ജനങ്ങളെ ബാരിക്കേഡ് കെട്ടി തടഞ്ഞായിരുന്നു നീക്കം. നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെ കീഴിലുള്ള മംഗള്‍പുരിയിലും സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെ കീഴിലുള്ള ന്യൂ ഫ്രണ്ടസ് കോളനിയിലുമാണ് ഇന്നലെ കെട്ടിടങ്ങള്‍ തകര്‍ത്തത്. രണ്ടു കോര്‍പറേഷനുകളും ബി.ജെ.പിയുടെ നിയന്ത്രത്തിലാണ്. അനധികൃത നിര്‍മാണങ്ങളാണു നീക്കിയതതെന്നു മുനിസിപ്പല്‍ അധികൃതര്‍ പറഞ്ഞു.മംഗള്‍പുരിയില്‍ ബാരിക്കേഡുകള്‍ക്കു പിന്നില്‍ നിസഹായരായി നില്‍ക്കുന്ന ജനങ്ങളുടെ ദൃശ്യങ്ങളും പുറത്തുവന്നു. ഈ മാര്‍ക്കറ്റില്‍നിന്നാണ് ജനങ്ങള്‍ അന്നത്തിനുള്ള വഴി കണ്ടെത്തുന്നതെന്നും ഇനി എന്തുചെയ്യണമെന്ന് അറിയില്ലെന്നും താമസക്കാരിലൊരാള്‍ മാധ്യമങ്ങളോടു പറഞ്ഞു. നിരവധിപ്പേര്‍ സ്വന്തം നിലയില്‍തന്നെ അനധികൃത നിര്‍മാണങ്ങള്‍ നീക്കിയിരുന്നെന്നും ബാക്കിയുള്ളവ ബുള്‍ഡോസറുകള്‍ നീക്കുമെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യംവച്ചുള്ള നീക്കമാണിതെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ഷഹീന്‍ബാഗിലും പൊളിക്കല്‍ നീക്കം നടന്നിരുന്നു. അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കാമെന്ന് ആം ആദ്മി പാര്‍ട്ടി എം.എല്‍.എ: അമാനുള്ള ഖാനും വ്യാപാരികളും ഉറപ്പുനല്‍കിയതിനെത്തുടര്‍ന്ന് അവിടെ പൊളിക്കല്‍ നിര്‍ത്തിവച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *