റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുവാറ്റുപുഴ:ക്വാറിയിലെ കളക്ഷന്‍ തുകയുമായി വന്ന വാഹനം തടഞ്ഞു നിര്‍ത്തി കവര്‍ച്ചക്ക്‌ ശ്രമിച്ച സംഘത്തിലെ ഒരാള്‍ പിടിയിലായി അടിമാലി മന്നാംകണ്ടം ഭാഗത്ത്‌ കൊട്ടാരത്തില്‍ വീട്ടില്‍ അനൂപ്‌ ഫ്രാന്‍സിസി (പീലി-40) ആണ്‌ പിടിയിലായത്‌. കുന്നത്തുനാട്‌ പട്ടിമറ്റം മങ്കുഴി ഭാഗത്ത്‌ ഗ്യാസ സ്റ്റൗ റിപ്പയര്‍ ചെയ്യുന്ന ഇയാളെ മുവാറ്റുപുഴ പോലീസാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

2022 ഏപ്രില്‍ 28ന്‌ രാത്രി മൂവാറ്റുപുഴ- കൂത്താട്ടുകുളം റോഡില്‍ മാറാടി ഭാഗത്താണ്‌ കേസിനാസ്‌പദമായ സംഭവം. കൂത്താട്ടുകുളം ഭാഗത്തു നിന്ന്‌ പണവുമായി വന്ന കാറിനെ മറ്റൊരു വാടക കാറില്‍ കവര്‍ച്ചാസംഘം പിന്തുടരുകയും എംസി റോഡില്‍ മാറാഡിക്ക്‌ സമീപം തടഞ്ഞുനിര്‍ത്തി ആക്രമിച്ച പണം തട്ടാന്‍ ശ്രമിക്കകുയും ആയിരുന്നു. കാറിന്‍രെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഭാഗീകമായി മറച്ചുവച്ചിരുന്നു. പ്രതികള്‍ക്കായി അന്വേഷമം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചു.

കൊടുങ്ങല്ലൂര്‍ മതിലകത്ത്‌ വ്യാപാരിയെ ആക്രമിച്ച്‌ ഒന്നര കിലോ സ്വര്‍ണം കവര്‍ച്ച ചെയ്‌ത കേസ്‌, അടിമാലി ,പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ നിരവധി മോഷണ,കവര്‍ച്ചാ കേസുകളും ഇയാള്‍ക്കെതിരെ മുമ്പേ ഉണ്ട്‌. മുവാറ്റുപുഴ ഡിവൈഎസ്‌പി എസ്‌ മുഹമ്മദ്‌ റിയാസ്‌, ഇന്‍സ്‌പെക്ടര്‍ എംകെ സജീവ്‌ ,എഎസ്‌ഐരാജേഷ്‌, ,ജയകുമാര്‍ സിപിഒ ബിബില്‍ മോഹന്‍ എന്നിവരാണ്‌ അന്വേഷണ സംഘത്തില്‍ ഉണ്ടാായിരുന്നത്‌. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *