റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ നേപ്പാള്‍ സന്ദര്‍ശനം വിവാദമായതിനു പിന്നാലെ അദ്ദേഹം അവിടെ വിവാഹചടങ്ങില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്ത് കോണ്‍ഗ്രസ് നേതാവ്. കള്ളത്തിന് അധിക ആയുസ്സില്ല, സത്യം ജയിക്കും എന്ന കുറിപ്പോടെയാണിത്.

നേരത്തെ, രാഹുല്‍ കാഠ്മണ്ഡുവിലെ നൈറ്റ് ക്ലബില്‍ നില്‍ക്കുന്നെന്നു കാട്ടി ബി.ജെ.പി. നേതാക്കള്‍ വീഡിയോ പുറത്തുവിട്ടിരുന്നു. സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ നേപ്പാളില്‍ പോയതെന്ന് കോണ്‍ഗ്രസ് വിശദീകരിച്ചു. ഇതിനു പിന്നാലെയാണ് വിവാഹ ചടങ്ങില്‍ വിരുന്നുകാര്‍ക്കൊപ്പം രാഹുല്‍ ഇരിക്കുന്നതിന്റെയും വധൂവരന്മാര്‍ക്ക് കൈയടിച്ച് ആശംസ നേരുന്നതിന്റെയും ചിത്രങ്ങള്‍ കോണ്‍ഗ്രസ് നേതാവ് മാണിക്കം ടാഗോര്‍ പുറത്തുവിട്ടത്. രാഹുലിനൊപ്പം നിന്ന വനിത ചൈനീസ് അംബാസഡര്‍ ആണെന്നായിരുന്നു മറ്റൊരു വിവാദം. എന്നാല്‍, സുഹൃത്തും മണവാട്ടിയുമായ സുംനിമയുടെ സുഹൃത്താണിതെന്ന് പിന്നീട് വ്യക്തമായി. മ്യാന്‍മറിലെ നേപ്പാള്‍ അംബാസഡറായിരുന്ന ഭീം ഉദാസിന്റെ മകള്‍. ഇന്ത്യന്‍ ഭാഗമായ ഉത്തരാഖണ്ഡിന്റെ ചില ഭാഗങ്ങള്‍ നേപ്പാള്‍ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ അതിനെ പിന്തുണച്ച മാധ്യമപ്രവര്‍ത്തക കൂടിയാണ് സുംനിമ. ഇതോടെ, ഇന്ത്യന്‍ മണ്ണില്‍ കണ്ണുവയ്ക്കുന്നവരുമായാണ് രാഹുലിന്റെ ചങ്ങാത്തമെന്നും ആരോപണം തലപൊക്കി. നിശാക്ലബില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുന്ന സ്ത്രീ ആര് എന്നതിനെ ചുറ്റിപ്പറ്റിയാണ് ആദ്യം വിവാദങ്ങള്‍ ഉടലെടുത്തത്. രാഹുല്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്ന് കാഠ്മണ്ഡുവിലെ റിസാര്‍ട്ടിലേക്കു മാറിയെന്നായിരുന്നു ഇതോടൊപ്പമുള്ള മറ്റൊരു ആരോപണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *