തിരുവനന്തപുരം ; പ്രായ പൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ക്ക് ശിക്ഷ . പത്തുവയുകാരിയായ മകളെ പീഡിപ്പിച്ചതിനാണ് പോക്സോ കോടതി 17 വര്‍ഷം തടവും 16.5 ലക്ഷം രൂപ പിഴയും വിധിച്ചത്. 2019ലാണ് കേസിനാസ്പദമായ സംഭവം.
പഠിക്കാന്‍ മിടുക്കിയായിരുന്ന പെണ്‍കുട്ടി പഠനത്തില്‍ ശ്രദ്ധിക്കാതെ വന്നതോടെ ക്ലാസ് ടീച്ചര്‍ വിവരം അന്വേഷിക്കുകയും തുടര്‍ന്ന് പീഡന വിവരം പുറത്തുവരികയും ആയിരുന്നു. പിന്നാലെ പോലീസ് കേസെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് പ്രതിയായ അച്ഛനെ പോലീസ് പിടികൂടിയത്.



