റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജസ്ഥാന്‍ വഖഫ്‌ ബോര്‍ഡിന്റെ അപ്പീല്‍ ഹര്‍ജി സുപ്രീം കോടതി തളളി

May 4, 2022 - 10:38 am

ജയ്‌പ്പൂര്‍ : ജിന്‍ഡാല്‍ സോ ലിമിറ്റഡിന്‌ ഖനനത്തിനായി നല്‍കിയ ഭൂമിയില്‍ മസ്‌ജിദ്‌ ഉണ്ടെന്ന രാജസ്ഥാന്‍ വഖഫ്‌ ബോര്‍ഡിന്റെ ഹര്‍ജി സുപ്രീം കോടതി തളളി. ഖനനത്തിന്‌ നല്‍കിയ ഭൂമിയിലെ ഇടിഞ്ഞുവീഴാറായ കെട്ടടം പൊളിക്കാന്‍ അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെയാണ്‌ വഖഫ്‌ ബോേര്‍ഡ്‌ സുപ്രീം കോടതിയെ സമീപിച്ചത്‌. ജസ്‌റ്റീസ്‌ മാരായ ഹേമന്ത്‌ ഗുപ്‌ത, വി.രാമസുബ്രമണ്യന്‍ എന്നിവരടങ്ങിയ ബെഞ്ചാണ്‌ അപ്പീല്‍ തളളിയത്‌.

പൊളിഞ്ഞുവീഴാറായ മതിലോ കെട്ടിടമോ ഒന്നും മസ്‌ജിദായി കണാനാകില്ല, കെട്ടിടം ഒരു പളളിയായി ഉപയോഗിച്ചതിന്‌ ഒരു സമയത്തും തെളിവില്ല, പ്രാര്‍ത്ഥനയോ നിസ്‌കാരമോ നടത്തുന്നതിന്‌ ഇതിന്‌ ഒരു വിശുദ്ധ വേദിയുടെ പദവി നാല്‍കാനുമാവില്ല സുപ്രീം കോടതി വിധിയില്‍ പറഞ്ഞു. കൂടാതെ കെട്ടിടം മുസ്ലീം പളളിയാണെന്ന്‌ തെളിയിക്കാന്‍ റവന്യൂ രേഖകള്‍ ഒന്നും ഇല്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കെട്ടിടം ജീര്‍ണാവസ്ഥയിലാണെന്നും മേല്‍ക്കൂരയില്ലതെ ചെടികള്‍ പടര്‍ന്നുപിടിച്ചതാണെന്നും ഇത്‌ നിസ്‌ക്കരിക്കാന്‍ ഉപയോഗിച്ചതിന്‌ തെളിവുകള്‍ ഇല്ലെന്നും വിധിയില്‍ പറയുന്നു.

1963ല്‍ സംസ്ഥാനത്തിലെ ഒരു വഖഫ്‌ സര്‍വേ കമ്മീഷണര്‍ ഒരു സര്‍വേ നടത്തുകയും ‘കലന്ദരി മസ്‌ജിദ്‌ ഓഫ്‌ തിരംഗ’ (മസ്‌ജിദ) എന്ന്‌ പ്രഖ്യാപിക്കുകയും അത്‌ വഖഫ്‌ സ്വത്താക്കി മാറ്റുകയും ചെയ്‌തു.തുടര്‍ന്ന്‌ 2012ല്‍ അഞ്‌ജുമാന്‍ കമ്മറ്റി അപ്പീല്‍ ബോര്‍ഡ്‌ ചെയര്‍മാന്‌ കത്തെഴുതി.അതില്‍ വില്ലേജ്‌പൂരിലെ തിരംഗ കുന്നിലെ ഖലന്ദരി മസ്‌ജിദ്‌ എന്നുവിളക്കപ്പെടുന്ന സ്ഥലത്ത്‌ ഒരു മതിലും കെട്ടിടവും ഉണ്ടെന്നും എന്നാല്‍ അവിടെ ഇന്നുവരെ ആരും നിസ്‌കരിക്കുന്നതായി കണ്ടിട്ടില്ലെന്നും കത്തി്‌ല്‍ വ്യക്തമാക്കി. തുടര്‍ന്ന ജിന്‍ഡാല്‍ സോ ലിമിറ്റഡിന്‌ ഖനനത്തിനായി വിട്ടുനല്‍കുകയായിരുന്നു.

കെട്ടിടം പളളയെല്ലെന്ന്‌ കണ്ടെത്തിയതിന്‌ പിന്നാലെ 2010 ഡിസംബറില്‍ ജിന്‌ഡാല്‍ കമ്പനിക്ക്‌ അനുവദിച്ച പാട്ട വ്യവസ്ഥകള്‍ പ്രകാരം ഖനനം തുടരാന്‍ ഹൈക്കോടതി അനുമതി നല്‍കി. ഇതിനെതിരെയാണ്‌ വഖഫ്‌ ബോര്‍ഡ്‌ സുപ്രീം കോടതിയെ സമീപിച്ചത്‌ സര്‍വേ നമ്പര്‍6731 പൊതുഭൂമിയാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം അടിസ്ഥാന രഹിതമാണെന്നും കോടതി നിരീക്ഷിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *