റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സാറ്റലൈറ്റ്‌ നാവിഗേഷന്‍ ഉപയോഗിച്ചുളള ടോള്‍ പിരിവിന്‌ തുടക്കമാവുന്നു

May 4, 2022 - 8:22 am

ഡല്‍ഹി : ഇന്ത്യയില്‍ ടോള്‍ പിരിവിന്‌ ഏര്‍പ്പെടുത്തിയിരുന്ന ഫാസ്‌ടാഗ്‌ സംവിധാനം നിര്‍ത്തലാക്കുന്നു. പകരം സാറ്റലൈറ്റ്‌ നാവിഗേഷന്‍ ഉപയോഗിച്ചുളള പുതിയ സംവിധാനമാണ്‌ പരിഗണിക്കുന്നത്‌. ഇപ്പോള്‍ രാജ്യത്തുടനീളം 1.37 ലക്ഷം വാഹനങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്‌ ഇതനുസരിച്ച വാഹനം ഹൈവേയില്‍ സഞ്ചരിക്കുന്ന ദൂരം കണക്കാക്കിയാണ്‌ ടോള്‍ ഈടാക്കുന്നത്‌. നിലവില്‍ ഒരു ടോള്‍ പിരിവ്‌ കേന്ദ്രത്തില്‍ നിന്ന്‌ മറ്റൊരു ടോള്‍ പിരിവ്‌ കേന്ദ്രം വരെയാണ്‌ ടോള്‍ നല്‍കുന്നത്‌. എന്നാല്‍ പുതിയ സംവിധാനം ഉപയോഗിച്ച ഹൈവേയില്‍ എത്രദൂരം സഞ്ചരിക്കുന്നുവെന്നത്‌ അനുസരിച്ച്‌ ടോള്‍ നല്‍കിയാല്‍മതി.

നിലവില്‍ യൂറോപ്യന്‍ രാജ്യങ്ങളിലും റഷ്യയിലും ഈ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്‌ ഇത്‌ ഫലപ്രദമാണെന്ന വിലയിരുത്തലിലാണ്‌ ഇന്ത്യയിലും സാറ്റലൈറ്റ് നാവിഗേഷന്‍ സംവിധാനം നടപ്പിലാക്കുന്നത്‌. .ദക്ഷിണ കൊറിയയിലും റഷ്യയിലും ഈ സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന്‌ പഠിക്കാന്‍ വിദഗ്‌ധരെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌ പഠന റിപ്പോര്‍ട്ട്‌ അടുത്ത ആഴ്‌ചയോടെ പുറത്തുവിട്ടേക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *