റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലഹരിമാഫിയയുടെ ആക്രമണത്തിൽ പരിക്കേറ്റു

April 21, 2022 - 8:04 am

കഴക്കൂട്ടം: ശ്രീകാര്യം കാര്യവട്ടത്ത് ലഹരിമാഫിയയുടെ ആക്രമണം. അഞ്ചംഗ ലഹരിമാഫിയയുടെ ആക്രമണത്തിൽ സിപിഎം കുറ്റിച്ചൽ ബ്രാഞ്ച് സെക്രട്ടറി അനിൽകുമാറിന് പരിക്കേറ്റു 2022ഏപ്രിൽ 20 ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. വീടിന്റെ പരിസരത്ത് നിന്ന് കഞ്ചാവ് ഉപയോഗിക്കുന്നത് ചോദ്യം ചെയ്തപ്പോഴായിരുന്നു ആക്രമണമെന്നാണ് പരാതി.

കല്ല് കൊണ്ട് തലയ്ക്കടിയ്ക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ അനിൽ കുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ശ്രീകാര്യം പോലീസ് കേസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *