അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

വൈദ്യുതി റഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പ്

കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് 2019-2020, 2020-21 സാമ്പത്തിക വർഷത്തെ വരവുചെലവു കണക്കുകൾ ട്രൂയിംഗ്അപ്പ് ചെയ്യുന്നതിന് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ മുൻപാകെ സമർപ്പിച്ച പെറ്റീഷനുകളിൽ പൊതു തെളിവെടുപ്പ് നടത്തും. എറണാകുളം പത്തടിപ്പാലത്തെ പി.ഡബ്ലു.ഡി. റെസ്റ്റ്ഹൗസിലെ കോൺഫറൻസ് ഹാളിൽ 25ന് രാവിലെ 11 നാണ് പൊതുതെളിവെടുപ്പ്. പൊതുജനങ്ങൾക്കും, താൽപ്പര്യമുള്ള കക്ഷികൾക്കും പങ്കെടുക്കാം. തപാലിലും ഇ-മെയിലിലും (kserc@erckerala.org) അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി. രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695 010 എന്ന വിലാസത്തിൽ 25 ന് വൈകിട്ട് 5 നകം ലഭിക്കണം പെറ്റീഷൻ www.erckerala.org യിൽ പരിശോധിക്കാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *