കൊളംബോ: രാജ്യം സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ശ്രീലങ്കയ്ക്ക് ക്രിക്കറ്റ് ലോകകപ്പ് നേടികൊടുത്ത ക്യാപ്റ്റന്‍ അര്‍ജുന രണതുംഗെയും എക്കാലത്തെയും മികച്ച ബാറ്ററായ സനത്ത് ജയസൂര്യയും പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭകര്‍ക്കൊപ്പം തെരുവിലിറങ്ങി. പ്രസിഡന്റ് ഗോതബായ രാജപക്സയ്ക്കെതിരേ അണിനിരക്കാന്‍ മുന്‍താരങ്ങളോട് ഇരുവരും ആഹ്വാനം ചെയ്തു. 1948ല്‍ സ്വാതന്ത്ര്യം ലഭിച്ചശേഷം ദ്വീപ് രാജ്യം നേരിടുന്ന ഏറ്റവും കൊടിയ സാമ്പത്തിക പ്രതിസന്ധിയാണിപ്പോള്‍ അനുഭവിക്കുന്നത്. അവശ്യ സാധനങ്ങളുടെ കടുത്ത ക്ഷാമവും, നിരന്തരമായ െവെദ്യുതിമുടക്കവും രാജ്യത്തെ ഇരുട്ടിലാക്കിയിരിക്കുന്നു.
”ഞങ്ങളു-ടെ ആരാധകര്‍ ഇന്ന് തെരുവിലാണ്, സഹിക്കാന്‍ കഴിയുന്നതിന്റെ പരമാവധി ഏവരും സഹിച്ചു. ഞങ്ങളു-ടെ ആരാധകര്‍ക്ക് ആവശ്യമുള്ളപ്പോള്‍ ഞങ്ങള്‍ അവര്‍ക്കൊപ്പം ഉണ്ടായിരിക്കണം.
കായിക താരങ്ങള്‍ പ്രതി-ഷേധത്തില്‍ നേരിട്ട് പങ്കു-ചേരണം.”-രണതുംഗെ ആഹ്വാനം ചെയ്തു. മണിക്കൂറുകള്‍ക്കുശേഷം സൂപ്പര്‍ താരം സനത്ത് ജയസൂര രാജപക്സയുടെ ഓഫീസിനു മുന്നിലെ ബാരിക്കേഡുകള്‍ക്ക് മുകളില്‍ കയറി ഐക്യദാര്‍ഢ്യ പ്രതിജ്ഞ എടുത്തു.
മുന്‍ ക്യാപ്റ്റന്‍ മഹേള ജയവര്‍ധനയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതിഷേധക്കാര്‍ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയിരുന്നു. മുന്‍ നായകന്‍ സങ്കക്കാര പക്ഷേ കരുതലോടെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ചിരുന്നത്. മുന്‍ ടെസ്റ്റ് കളക്കാരനും ഐ.സി.സി. മാച്ച് റഫറിയുമായ റോഷന്‍ മഹാനമയും പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സിംബാബെയിലെ ഏകാധിപതി റോബര്‍ട്ട് മുഗാബെയുടെ പ്രവര്‍ത്തനങ്ങളോടാണ് മഹാനാമ രാജപക്സയെ വിലയിരുത്തിയത്.
