റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജാതി വ്യവസ്ഥയെ കൂടുതല്‍ തീവ്രമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി മന്ത്രി കെ.രാധാകൃഷ്‌ണന്‍

April 15, 2022 - 9:47 am

തിരുവനന്തപുരം : മനസിലെ ജാതിക്കറമാറ്റാന്‍ സാമൂഹ്യ വിപ്ലവം അനിവാര്യമാണെന്ന്‌ മന്ത്രി കെ.രാധാകൃഷ്‌ണന്‍. അംബേദ്‌ക്കര്‍ ജയന്തിയുടെ ഭാഗമായി നിയമസഭാ മന്ദിരത്തിലെ അംബേദ്‌ക്കര്‍ പ്രതിമയില്‍ പുഷ്‌പാര്‍ച്ചന നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. ജാതിയുടെ പേരില്‍ അടിച്ചമര്‍ത്തപ്പെട്ടവരെ അവകാശ ബോധമുളളവരാക്കുകയാണ്‌ അംബേദ്‌ക്കര്‍ ചെയ്‌തത്‌. ജാതി വ്യവസ്ഥയയെ കൂടുതല്‍ തീവ്രമാക്കാനും ഒപ്പം ഭരണഘടനാ മൂല്യങ്ങള്‍ അട്ടിമറിക്കാനുമാണ്‌ ചിലര്‍ ശ്രമിക്കുന്നത്‌. ഇത്തരം നീക്കങ്ങളെ ചെറുക്കാനുളള കരുത്ത്‌ അംബേദ്‌ക്കറിന്റെ സ്‌മരണ നമുക്കേകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രി വി.ശിവന്‍കുട്ടി, ഡെപ്യൂട്ടി സ്‌പീക്കര്‍ ചിറ്റയം ഗോപകുമാര്‍, കടകംപളളിസുരേന്ദ്രന്‍ എംഎല്‍എ എന്നിവരും പുഷ്‌പാര്‍ച്ചന നടത്തി. സ്‌പീക്കറുടെ പ്രൈവറ്റ്‌ സെക്രട്ടറി ടി.മനോഹരന്‍ നായര്‍, പട്ടികജാതി വികസന വകുപ്പ്‌ അഡീശണല്‍ ഡയറക്ടര്‍ വി.സജീവ്‌, ജോയിന്‍റ് ഡയറക്ടര്‍ എസ്‌.രാജേഷ്‌, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ടിവി ശ്രീലാല്‍ ചീഫ്‌ പബ്ലിസിറ്റി ഓഫീസര്‍ വി.രാജേഷ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *