റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചുവപ്പണിഞ്ഞ് കെ.വി.തോമസ്

April 9, 2022 - 11:03 am

കണ്ണൂർ: പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കാനെത്തിയ കോൺഗ്രസ് നേതാവ് കെ.വി. തോമസിന് ഉജ്വല സ്വീകരണവുമായി സി.പി.എം. ചുവന്ന ഷാൾ അണിയിച്ചാണ് കണ്ണൂർ വിമാനത്താവളത്തിൽ സി.പി.എം പ്രവർത്തകർ സ്വീകരിച്ചത്. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉൾപ്പടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

നിറമേതായാലും ഷാൾ അല്ലേ എന്നതായിരുന്നു ചുവന്ന ഷാളിനെ കുറിച്ചുള്ള കെ.വി തോമസിന്റെ പ്രതികരണം. പറയാനുള്ളത് സെമിനാറിൽ പറയും. കൂടുതൽ കാര്യങ്ങൾക്കായി എല്ലാവരും കാത്തിരിക്കൂ എന്നും കെ.വി തോമസ് പറഞ്ഞു. കെ- റെയിലിനെ കുറിച്ചുള്ള ചോദ്യങ്ങളിൽ വികസന കാര്യങ്ങളിൽ യോജിപ്പ് വേണമെന്നായിരുന്നു കെ.വി തോമസിന്റെ മറുപടി. ഗുണവും ദോഷവും തിരിച്ചറിഞ്ഞുവേണം വിയോജിക്കാൻ. തന്റെ ഏറ്റവും പ്രിയപ്പെട്ട മുഖ്യമന്ത്രിയും നേതാവും കരുണാകരനായിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിന്റെ വിഷയത്തിൽ എല്ലാ പാർട്ടികളും യോജിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *