റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചരിത്രമെഴുതി അമേരിക്ക: ആദ്യമായി കറുത്ത വംശജയായ സുപ്രീം കോടതി ജഡ്ജി

April 8, 2022 - 8:37 am

വാഷിങ്ടണ്‍: അമേരിക്കന്‍ സുപ്രീംകോടതി ജഡ്ജിയായി കറുത്ത വർഗക്കാരിയായ കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സണ്‍ നിയമിക്കപ്പെട്ടു. സുപ്രീംകോടതി ജഡ്ജി പദവിയിലെത്തുന്ന ആദ്യ കറുത്ത വംശജയായ വനിതയാണ് കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സണ്‍.

ജാക്‌സണിന്റെ നിയമനം വ്യാഴാഴ്ച യു.എസ് സെനറ്റ് അംഗീകരിച്ചതോടെയാണ് സുപ്രീംകോടതിയുടെ ചരിത്രത്തിലെ നാഴികക്കല്ല് പിറന്നത്.

47 നെതിരെ 53 വോട്ടുകള്‍ നേടിയാണ് കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സണിന്റെ നിയമനം സെനറ്റില്‍ പാസായത്. വൈസ് പ്രസിഡന്റ് കമല ഹാരിസ് ആയിരുന്നു വോട്ടെടുപ്പിന് നേതൃത്വം നല്‍കിയത്.

51കാരിയായ ജാക്‌സണ്‍ അപ്പീല്‍ കോര്‍ട്ട് ജസ്റ്റിസായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ഫെഡറല്‍ ബെഞ്ചില്‍ ഒമ്പത് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമുണ്ട്.

പ്രസിഡന്റ് ജോ ബൈഡന്‍ കെറ്റാന്‍ജി ബ്രൗണ്‍ ജാക്‌സണ് ആശംസകളറിയിച്ചിട്ടുണ്ട്.

”നമ്മുടെ രാജ്യത്തിനും നമ്മുടെ കോടതികള്‍ക്കും ചരിത്രപരമായ നിമിഷം. അഭിനന്ദനങ്ങള്‍ കറ്റാന്‍ജി ബ്രൗണ്‍ ജാക്‌സണ്‍,” ബൈഡന്‍ ട്വീറ്റ് ചെയ്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *