അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

സൗജന്യ ഫാസ്റ്റ് ഫുഡ് സ്റ്റാൾ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

April 6, 2022 - 2:55 pm

കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെയു കനറാ ബാങ്കിന്റെയും സംയുക്ത സംരംഭമായ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ 18 നും 45 വയസിനും ഇടയിൽ പ്രായ പരിധിയുള്ള ബിപിഎൽ വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്നും സൗജന്യ ഫാസ്റ്റ് ഫുഡ് സ്റ്റാൾ പരിശീലന പരിപാടിയിലേക്ക്  അപേക്ഷ ക്ഷണിച്ചു. 10 ദിവസം നീളുന്ന സ്വയം തൊഴിൽ പരിശീലന പരിപാടിയാണിത്.  തൃശൂർ രാമവർമ്മപുരത്തുള്ള വില്ലടത്ത് സ്ഥിതി ചെയ്യുന്ന പരിശീലന കേന്ദ്രത്തിൽ രാവിലെ 9മുതൽ വൈകീട്ട് 5 മണി വരെയാണ് പരിശീലനം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന ഉദ്യോഗാർഥികൾക്കു കേന്ദ്ര ഗവ  നൽകുന്ന സ്കിൽ ഇന്ത്യ സർട്ടിഫിക്കറ്റ് നൽകും. പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ https://forms.gle/uqaCHX2oUBsXMGbo7 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.  ഫോൺ:  04872694412, 9447196324 (വാട്‌സ്ആപ്പ്)

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *