റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ഔഷധ ഫലവൃക്ഷ സസ്യങ്ങള്‍ വിതരണം

April 1, 2022 - 11:09 pm

പത്തനംതിട്ട: സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവനം പദ്ധതിയുടെ ഭാഗമായി നദീതീരങ്ങളിലെ വീട്ടുവളപ്പുകളില്‍ ജൈവവൈവിധ്യം പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി റാന്നി ഗ്രാമപഞ്ചായത്തില്‍ ഔഷധ ഫലവൃക്ഷ സസ്യങ്ങള്‍ വിതരണം ചെയ്തു. റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശോഭാ ചാര്‍ലി തൈകളടങ്ങിയ കിറ്റ് നല്‍കി ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ റാന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു സഞ്ജയന്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സച്ചിന്‍ വയല, വാര്‍ഡ് മെമ്പറായ കെ. ആര്‍.  പ്രകാശ്, ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അരുണ്‍ സി. രാജന്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എസ്. അനഘ, തൊഴിലുറപ്പ് തൊഴിലാളികള്‍, തദ്ദേശവാസികള്‍ എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *