റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇ-കൊമേഴ്സ് സ്ഥാപനം ഷോപ്പീ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു

March 30, 2022 - 10:49 am

മുംബൈ: സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ-കൊമേഴ്സ് സ്ഥാപനം ഷോപ്പീ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു. 2021 നവംബറിലാണ് ഷോപ്പീ ഇന്ത്യയില്‍ സേവനങ്ങള്‍ നല്‍കി തുടങ്ങിയത്. പ്രവര്‍ത്തനം തുടങ്ങി വെറും നാല് മാസത്തിനുള്ളിലാണ് കമ്പനി രാജ്യം വിടുന്നത്. ഫ്രീഫയര്‍ ഗെയിമിന്റെ ഉടമകളായ സീയുടെ ഉപസ്ഥാപനമാണ് ഷോപ്പീ. ഫ്രീഫയര്‍ ഗെയിം കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നത്.

2015ല്‍ തുടങ്ങിയ ഷോപ്പീ വലിയ ഡിസ്‌കൗണ്ട് വില്‍പനയിലൂടെയാണ് ശ്രദ്ധ നേടിയത്. കഴിഞ്ഞ മാസം ഫ്രാന്‍സിലെ സേവനങ്ങള്‍ അവസാനിപ്പിച്ചതിന് പിന്നാലെയാണ് ഇന്ത്യയില്‍ നിന്നുള്ള കമ്പനിയുടെ പിന്മാറ്റം. ആഗോള തലത്തില്‍ വിപണികളില്‍ ഉണ്ടാവുന്ന അനിശ്ചിതത്തമാണ് തീരുമാനത്തിന് പിന്നിലെന്ന് ഷോപ്പീ അറിയിച്ചു. വടക്ക്- കിഴക്കന്‍ ഏഷ്യ, തായ്വാന്‍ ഉള്‍പ്പടെയുള്ള വിപണികളില്‍ ശക്തമായ സാന്നിധ്യമാണ് ഷോപ്പീ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *