ന്യൂഡല്‍ഹി: ആഗോള അസമത്വ റിപ്പോര്‍ട്ട് പിഴവുള്ളതാണെന്നും അതിന്റെ രീതിശാസ്ത്രം സംശയകരമാണെന്നും കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ദാരിദ്ര്യവും അസമത്വവും നിലനില്‍ക്കുന്നതുമായ രാജ്യമാണ് ഇന്ത്യയെന്ന 2022-ലെ ലോക അസമത്വ റിപ്പോര്‍ട്ട് മന്ത്രി തള്ളി.പാരീസ് ആസ്ഥാനമായ വേള്‍ഡ് ഇന്‍ഇക്വാലിറ്റി ലാബാണ് ലോക അസമത്വ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞനായ തോമസ് പിക്കെറ്റി അടക്കമുള്ള വിദഗ്ധരാണ് പട്ടികയില്‍ രാജ്യങ്ങളുടെ സ്ഥാനം നിര്‍ണയിച്ചത്. ജനസംഖ്യാടിസ്ഥാനത്തിലുള്ള വരുമാനത്തിന്റേയും സമ്പത്തിന്റേയും അടിസ്ഥാനത്തില്‍ ഇന്ത്യയെ പട്ടികയുടെ പകുതിക്കു താഴെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 10 ശതമാനം പേര്‍ മൊത്തം സമ്പത്തിന്റെ 76 ശതമാനവും കൈവശം വച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. 2021-ലെ ദേശീയ വരുമാനത്തിന്റെ 57 ശതമാനമാണ് ഇവരുടെ െകെവശമുള്ളത്. അതേസമയം, താഴെയുള്ള 50 ശതമാനത്തിന്റെ വിഹിതം 13 ശതമാനമായി കുറഞ്ഞു. മൊത്തം ദേശീയ വരുമാനത്തിന്റെ അഞ്ചിലൊന്ന് ഭാഗവും ഏറ്റവും ഉയര്‍ന്ന ഒരു ശതമാനത്തിന്റെ പക്കലാണുള്ളതെന്നും റിപ്പോര്‍ട്ടിലുണ്ട്.2020-ല്‍ ഇന്ത്യയിലെ സ്ത്രീകള്‍ക്ക് തൊഴില്‍ വരുമാനത്തിന്റെ 18.3% മാത്രമേ ലഭിച്ചിട്ടുള്ളൂവെന്ന് ലിംഗ അസമത്വ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇത് ബ്രസീല്‍ പോലുള്ള മറ്റ് വികസ്വര സമ്പദ് വ്യവസ്ഥകളിലെ സ്ത്രീകള്‍ക്ക് ലഭിച്ചതിന്റെ പകുതിയോളം വിഹിതമാണ്. ബ്രസീലില്‍ സത്രീകള്‍ക്ക് ലഭിക്കുന്ന തൊഴില്‍ വരുമാനം 38.5 ശതമാനവും െചെനയില്‍ 33.4 ശതമാനവുമാണ്. ആഗോള ശരാശരി 34.70 ശതമാനമാണ്.

