റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മകളെ ബലാല്‍സംഗം ചെയ്ത ബന്ധുവിനെ വെട്ടിനുറുക്കി നദിയിലെറിഞ്ഞ് പിതാവ്

March 29, 2022 - 11:26 am

ഭോപാല്‍: പ്രായപൂര്‍ത്തിയാവാത്ത മകളെ ബലാല്‍സംഗം ചെയ്ത ബന്ധുവിനെ പിതാവ് കൊലപ്പെടുത്തി. മൃതദേഹം പല കഷണങ്ങളാക്കി നദിയിലെറിഞ്ഞു. മധ്യപ്രദേശിലെ ഖാണ്ട്വ ജില്ലയിലാണ് സംഭവം. ജില്ലാ ആസ്ഥാനത്തുനിന്ന് 40 കിലോമീറ്റര്‍ അകലെ അജ്നാല്‍ നദിയില്‍ നിന്ന് ഞായറാഴ്ചയാണ് മൃതദേഹം കണ്ടെടുത്തത്. സക്താപൂര്‍ ഗ്രാമത്തിലെ ത്രിലോക്ചന്ദ് എന്ന 55കാരന്റെ മൃതദേഹമാണ് ഛിന്നഭിന്നമായി നദിയില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തെക്കുറിച്ചുള്ള ചുരുളഴിഞ്ഞത്. കൊല്ലപ്പെട്ടയാള്‍ ത്രിലോക്ചന്ദ് എന്നയാളാണെന്ന് തിരിച്ചറിയുകയും ചെയ്തതായി പോലിസ് സൂപ്രണ്ട് വിവേക് സിങ് പറഞ്ഞു. ‘കൊല്ലപ്പെട്ടയാള്‍ 14 വയസ്സുള്ള പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി.പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സംഭവത്തില്‍ വേറെ ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പോലിസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *