റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ യുവാവ്‌ പൊളളലേറ്റ്‌ മരിച്ചു

March 29, 2022 - 9:43 am

കോഴിക്കോട്‌ : കോഴിക്കോട്‌ വളയത്ത്‌ യുവതിയെ കൊല്ലാനായി യുവതിയുടെ വീട്ടിനുളളില്‍ തീയിട്ട യുവാവ്‌ സ്വയം തീ കൊളുത്തി മരിച്ചു. വളയം സ്വദേശി ജിഗ്നേഷ്‌ (41) ആണ്‌ മരിച്ചത്‌. 2022 മാര്‍ച്ച്‌ 29 ന്‌ പുലര്‍ച്ചെ രണ്ടുമണിയോടെയാണ്‌ സംഭവം. അക്രമണത്തിനിടെ യുവതിക്കും സഹോദരനും പരിക്കേറ്റു.

വീട്ടിനുളളില്‍ നിന്ന്‌ പുക ഉയരുന്നതുകണ്ട അയല്‍ക്കാര്‍ അറിയിച്ചതനുസരിച്ച്‌ വീട്ടുകാര്‍ വീടിന്‌ വെളിയിലിറങ്ങുകയായിരുന്നു. ഇതോേടെ ഇയാള്‍ സ്വയം തീ കൊളുത്തുകയായിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു. യുവതിയും ഇലക്ട്രീഷ്യനായ രത്‌നേഷും തമ്മില്‍ നേരത്തെ പരിചയമുളളവരായിരുന്നു. യുവതിയുടെ വിവാഹം തീരുമാനിച്ചിരുന്നു. സംഭവത്തക്കുറിച്ച് പോലീസ്‌ കൂടുതല്‍ അന്വേഷണം നടത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *