റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി: പാട്ടത്തിന് കൊടുത്ത സർക്കാർ ഭൂമിയിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു നീക്കാനുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവ് തടഞ്ഞ് കേരള ഹൈക്കോടതി. തീരത്തുള്ള മത്സ്യത്തൊഴിലാളികളുടെ ഷെഡുകൾ പൊളിച്ചു നീക്കാനുള്ള കളക്ടറുടെ ഉത്തരവിനെതിരായ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.

വിശദമായ വാദം കേൾക്കാനായി ഹർജി 2022 മാർച്ച 29 ചൊവ്വാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. തീരമേഖലയിലെ അനധികൃത നിർമ്മാണങ്ങൾ സുരക്ഷാ ഭീഷണിയുണ്ടാക്കുന്നുവെന്ന ആരോപണം സംബന്ധിച്ച് ലക്ഷദ്വീപ് ഭരണകൂടം വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. പ്രത്യേക സിറ്റിംഗ് നടത്തിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് കേസ് പരിഗണിക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *