റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം ; സില്‍വര്‍ലൈന്‍ പദ്ധതിക്കായി കല്ലിടണമെന്ന്‌ പറഞ്ഞത്‌ റവന്യൂ വകുപ്പെന്ന്‌ കെറെയില്‍ അധികൃതര്‍. അങ്ങനെ പറഞ്ഞിട്ടേയില്ലെന്ന്‌ റവന്യൂ വകുപ്പു മന്ത്രി. കെ.റെയില്‍ അധികൃതരുടെ തീരുമാന പ്രകാരമാണ്‌ കല്ലിടിലെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. കല്ലിടീലിനെക്കുറിച്ചുളള ഈ ആശയക്കുഴപ്പം ഇടതുമുന്നണിക്ക്‌ തലവേദനയായി. സംസ്ഥാന വ്യാപകമായി ഉയരുന്ന പ്രതിഷേധം കണ്ടില്ലെന്ന്‌ നടിച്ച ഇനി മുന്നോട്ടുപോകാനാവാത്ത സ്ഥിതിയാണുളളത്‌.

അതിനിടയിലാണ് കല്ലീടീല്‍ ആരുടെ നിര്‍ദ്ദേശ പ്രകാരമാണെന്ന തര്‍ക്കമുയര്‍ന്നിരിക്കുന്നത്‌. സര്‍ക്കാരില്‍ തിരുത്തലുകള്‍ ഉണ്ടാവണമെന്ന്‌ സിപിഐ കവിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന്‍രെ തുടര്‍ച്ചയെന്നോണമാണ്‌ കല്ലീടീലിന്‌ റവന്യൂ വകുപ്പ്‌ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന്‌ സിപിഐക്കാരനായ വകുപ്പ്‌ മന്ത്രി കെ രാജന്‍ തുറന്നടിച്ചത്‌. കല്ലിടാന്‍ നിര്‍ദ്ദേശിച്ചത്‌ റവന്യൂ വകുപ്പായിരിക്കുമെന്ന കെ റെയില്‍ കോര്‍പ്പറേഷന്റെ പ്രസ്‌താവനയാണ്‌ മന്ത്രിയെ ചൊടിപ്പിച്ചത്‌. കെ.റെയിലിന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ കാര്യങ്ങള്‍ മുന്നോട്ട പോകുന്നതെന്ന്‌ മന്ത്രി വിശദീകരിച്ചു.

ഇതിനിടെ കല്ലിടാന്‍ നിര്‍ദ്ദേശിച്ചത്‌ തങ്ങളല്ലെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തയുമായി ബന്ധമില്ലെന്ന്‌ കെ റെയില്‍ കോര്‍പ്പറേഷന്‍ അവരുടെ ഫേസ്‌ബുക്ക്‌ പോസ്‌റ്റില്‍ പറയുന്നു. ആരുടെ നിര്‍ദ്ദേശപ്രകാ്രമാണ്‌ കല്ലീടിലെന്ന്‌ ചോദിച്ച പ്രതിപക്ഷവും രംഗത്തെത്തി. സര്‍വേ നടപടികള്‍ വേഗത്തിലാക്കാാനും ജനങ്ങളെ ബോധവല്‍ക്കരിക്കാനും ഡിവൈഎഫ്‌ഐ രംഗത്തിറങ്ങിയെങ്കിലും കല്ലിടീലിനെതിരെ മിക്കയിടങ്ങളിലും ശക്തമായ പ്രതിഷേധങ്ങള്‍ ഇന്നലെയും ഉണ്ടായി .അതിനിടെ കേന്ദ്ര റെയില്‍ മന്ത്രി അനുമതി നല്‍കിയിട്ടില്ലന്നെ തരത്തില്‍ വീണ്ടും പ്രതീകരിച്ചതോടെ സില്‍വര്‍ലൈന്‍ പദ്ധതി തന്നെ തളളപ്പെടുമോഎന്ന സംശയം സിപിഎം കേന്ദ്രങ്ങളില്‍ ശക്തമായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *